LIFE SKILL WORKSHOP
കുട്ടിക്കാലം മുതൽ തന്നെ നമ്മൾ അഭിമുഖീകരിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്നവയാണ് ജീവിതനൈപുണ്യങ്ങൾ. മികച്ച ജീവിതം നയിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഫലവത്തായ ആശയവിനിമയത്തിനും സ്വയം കാര്യങ്ങൾ നടത്തുന്നതിനും എല്ലാം നമ്മളെ സഹായിക്കുന്നവയാണ് ഇവ.അധ്യാപക വിദ്യാർത്ഥികളിൽ ജീവിത നൈപുണ്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022 ഒക്ടോബർ 7 ന് ഞങ്ങൾ ലൈഫ് സ്കിൽ വർക്ക്ഷോപ്പിന് തുടക്കം കുറിച്ചത്. ഹേന ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു വർക്ക്ഷോപ്പ് പുരോഗമിച്ചത്. കൃത്യം 10 മണിക്ക് സാനിയയുടെ പ്രാർത്ഥനയോടെ വർഷോപ്പ് ആരംഭിച്ചു. ഗണിതശാസ്ത്ര വിഭാഗം അധ്യാപക വിദ്യാർത്ഥി സുമേഷിനെയും സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപക വിദ്യാർത്ഥിനി അമൃതയെയും ആണ് വർക്ക് ഷോപ്പിന്റെ കോഡിനേറ്ററായി തിരഞ്ഞെടുത്തത്. ഓരോ ഓപ്ഷണൽ വിദ്യാർത്ഥികളും ഓരോ ജീവിത നൈപുണ്യ തിരഞ്ഞെടുത്തു. അമൃതയുടെ അവതരണത്തോടെ പരിപാടി തുടങ്ങി. ആദ്യം ലൈഫ് സ്കിൽ അവതരിപ്പിച്ചത് മലയാളം ഓപ്ഷണൽ വിദ്യാർത്ഥികളാണ്. അവർ തിരഞ്ഞെടുത്ത സ്കിൽ സ്ട്രസ് മാനേജ്മെൻറ് ആയിരുന്നു. ഇതിനായി 11 പേരും...