LIFE SKILL WORKSHOP

 കുട്ടിക്കാലം മുതൽ തന്നെ നമ്മൾ അഭിമുഖീകരിക്കുന്ന ജീവിതയാഥാർത്ഥ്യങ്ങളെ നേരിടാൻ പ്രാപ്തമാക്കുന്നവയാണ് ജീവിതനൈപുണ്യങ്ങൾ. മികച്ച ജീവിതം നയിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഫലവത്തായ ആശയവിനിമയത്തിനും സ്വയം കാര്യങ്ങൾ നടത്തുന്നതിനും എല്ലാം നമ്മളെ സഹായിക്കുന്നവയാണ് ഇവ.അധ്യാപക വിദ്യാർത്ഥികളിൽ ജീവിത നൈപുണ്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022 ഒക്ടോബർ 7 ന് ഞങ്ങൾ ലൈഫ് സ്കിൽ വർക്ക്ഷോപ്പിന് തുടക്കം കുറിച്ചത്. ഹേന ടീച്ചറുടെ നേതൃത്വത്തിൽ ആയിരുന്നു വർക്ക്ഷോപ്പ് പുരോഗമിച്ചത്. കൃത്യം 10 മണിക്ക് സാനിയയുടെ പ്രാർത്ഥനയോടെ വർഷോപ്പ് ആരംഭിച്ചു. ഗണിതശാസ്ത്ര വിഭാഗം അധ്യാപക വിദ്യാർത്ഥി സുമേഷിനെയും സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപക വിദ്യാർത്ഥിനി അമൃതയെയും ആണ് വർക്ക് ഷോപ്പിന്റെ കോഡിനേറ്ററായി തിരഞ്ഞെടുത്തത്. ഓരോ ഓപ്ഷണൽ വിദ്യാർത്ഥികളും ഓരോ ജീവിത നൈപുണ്യ തിരഞ്ഞെടുത്തു.

               അമൃതയുടെ അവതരണത്തോടെ പരിപാടി തുടങ്ങി. ആദ്യം ലൈഫ് സ്കിൽ അവതരിപ്പിച്ചത് മലയാളം ഓപ്ഷണൽ വിദ്യാർത്ഥികളാണ്. അവർ തിരഞ്ഞെടുത്ത സ്കിൽ സ്ട്രസ് മാനേജ്മെൻറ് ആയിരുന്നു. ഇതിനായി 11 പേരും സ്ട്രസ് കുറയ്ക്കാനുള്ള വിവിധതരത്തിലുള്ള ആക്ടിവിറ്റികൾ വിദ്യാർത്ഥികൾക്ക് നൽകി. വേർഡ് സ്ക്രബ്ബ്ളിംഗ്, മ്യൂസിക്കൽ ചെയർ ,നെക്ക്ട്രെച്ചിംഗ് , കപ്പ്ഗെയിം, കപ്പ് പിരമിഡ് , സ്മൈൽ, 5 ഇന്ദ്രിയങ്ങളെ തിരിച്ചറിയുക തുടങ്ങിയ സ്ട്രസ് കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ ഞങ്ങൾക്കു മുൻപിൽ പരിചയപ്പെടുത്തി. ഏവരുടെയും അവതരണം ഒന്നിനൊന്നു മെച്ചമായിരുന്നു.കൂടാതെ വിദ്യാർത്ഥികൾക്കിടയിലെ സ്ട്രെസ്സ് കുറയുന്നതായും എനിക്ക് അനുഭവപ്പെട്ടു.

         അടുത്തതായി ഞങ്ങൾ ഫിസിക്കൽ സയൻസ് ഭാഗത്തിൽ നിന്നുള്ള അധ്യാപക വിദ്യാർത്ഥികൾ തിരഞ്ഞെടുത്ത ഡിസിഷൻ മേക്കിങ് സ്കിൽ ആണ് അവതരിപ്പിച്ചത്.സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാനുള്ള കഴിവിനെ ഉണർത്തിക്കൊണ്ടു വരുവാൻ സഹായിക്കുന്ന മികച്ച പ്രവർത്തനങ്ങൾ ഞങ്ങളും നൽകി. ഡിസിഷൻ മേക്കിങ് സ്കില്ലിനെ കുറിച്ചുള്ള ചെറിയ വിശദീകരണം നൽകിയത് അഭിമന്യു ആയിരുന്നു. അവിടെ ഞങ്ങൾ അവതരിപ്പിച്ചത് ടിക്ക് ടാക് ടോയ്, ഒരു സന്ദർഭം കൊടുത്തിട്ട് തീരുമാനം പറയുക ,കാർഡ് മേക്കിങ് ,തുടങ്ങിയ പരിപാടികൾ ആയിരുന്നു. ഒരു സന്ദർഭം കൊടുത്തിട്ട് തീരുമാനം പറയുക എന്നതായിരുന്നു ഞാൻ കൊടുത്ത ടാസ്ക്. അതിൽ ഹേന ടീച്ചറും ടീച്ചറിന്റെ അഭിപ്രായം രേഖപ്പെടുത്തി. നല്ല രീതിയിൽ തന്നെ ഞങ്ങൾക്കും ഇത് അവതരിപ്പിക്കാൻ സാധിച്ചു. ഇതിന് ഉപസംഹാരം നൽകിയത് ശില്പ സത്യനായിരുന്നു.

                       പിന്നീട് ഗണിതശാസ്ത്ര വിഭാഗത്തിൻറെ അവതരണം ആയിരുന്നു. അവർ തിരഞ്ഞെടുത്തത് കമ്മ്യൂണികേഷൻ സ്കില്ലായിരുന്നു. വ്യക്തികളിൽ ആശയവിനിമയം വിപുലീകരിക്കുവാനുള്ള ഒരുപാട് പ്രവർത്തനങ്ങൾ അവർ നൽകി.നാച്ചുറൽ സയൻസ് വിഭാഗം തെരഞ്ഞെടുത്ത് ലൈഫ് സ്കിൽ ക്രിയേറ്റീവ് തിങ്കിംഗ് ആയിരുന്നു. ചിത്രം കാണിച്ചിട്ട് അത് ഓർമ്മിച്ചെടുക്കുക ,അതിലൂടെ ക്രിയാത്മക വളർത്താൻ ആയിട്ട് കഥ പറയുക ,പിന്നീട് പിക്ചർ കംപ്ലീഷൻ ടെസ്റ്റ് തുടങ്ങിയവയായിരുന്നു അവർ നൽകിയത്. കഥ പറയുക എന്ന സന്ദർഭം എനിക്കും കിട്ടിയിരുന്നു. വാക്കുകളിലൂടെ ഒരു കഥ ഞാനും സൃഷ്ടിച്ചു. ഓരോ വ്യക്തിയുടെയും സർഗാത്മകവാസന വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആയിരുന്നു അവർ നൽകിയത്.

                     അവസാനമായി സോഷ്യൽ സയൻസ് അധ്യാപക വിദ്യാർത്ഥികൾ ആണ് ലൈഫ് സ്കിൽ അവതരിപ്പിച്ചത് .അവർ തിരഞ്ഞെടുത്ത് ഇൻറർ പേഴ്സണൽ റിലേഷൻഷിപ്പ് സ്കിൽ ആയിരുന്നു .വ്യക്തികൾ തമ്മിലുള്ള ബന്ധം എത്രത്തോളം ഉണ്ടെന്ന് ആ അവതരണത്തിലൂടെ അവർ കാട്ടിത്തന്നു. ബോണ്ടിംഗ്  ടെസ്റ്റ് ,റബ്ബർ ബാൻഡ് ടെസ്റ്റ് ,പോസിറ്റീവ് ആൻഡ് നെഗറ്റീവ് തുടങ്ങിയ പ്രവർത്തനങ്ങളാണ് അവർ നൽകിയത്. പലതും പുതുമയുള്ള പ്രവർത്തനങ്ങൾ ആയിരുന്നു .പ്രവർത്തനങ്ങളുടെ അവസാനം ഗണിതശാസ്ത്രം അധ്യാപക വിദ്യാർത്ഥി സുമേഷിന്റെ സംഗ്രഹവും ഹേന  ടീച്ചറിന്റെ ക്രോഡീകരണവും ഉണ്ടായിരുന്നു.

*പ്രവർത്തനഫലം*: ജീവിതം  നൈപുണികൾ ഒരുവന്റെ വികാസത്തിന്റെ പ്രധാനപ്പെട്ട ഒന്നാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ ഓരോ അധ്യാപക വിദ്യാർത്ഥികൾക്കും സാധിച്ചു.നമ്മുടെ ക്ലാസ് മുറികളിലും ജീവിതത്തിലും പ്രയോജനപ്പെടുത്താവുന്ന ഒരുപാട് സ്കില്ലുകൾ ഈ വർഷോപ്പിലൂടെ ലഭിച്ചു. അതുതന്നെയാണ് ഈ പ്രവർത്തനങ്ങളുടെ നേട്ടവും.ഇങ്ങനെ ഒരു പ്രവർത്തനം ഞങ്ങൾക്ക് നൽകിയ  ഹേന ടീച്ചർക്കാണ് ഇതിനുള്ള എല്ലാ നന്ദിയും ഞാൻ അറിയിക്കുന്നത്.                    





Comments

Post a Comment

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച