Posts

Showing posts from June, 2023

അധ്യാപന പരിശീലനം രണ്ടാം ആഴ്ച

Image
അധ്യാപന പരിശീലനം രണ്ടാം  ആഴ്ച  19/6/2023 തിങ്കൾ           അധ്യാപന പരിശീലനത്തിന്റെ ആറാം ദിവസം .വായനാദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ഇന്നു ഉണ്ടായിരുന്നു .പി എൻ പണിക്കരുടെ അനുസ്മരണവും പുസ്തകപരിചോമൊക്കെ ഉണ്ടായിരുന്ന  മികച്ച മാതൃകാപരമായ അസംബ്ലി ആണെന്ന് കുട്ടികൾ കാഴ്ചവച്ചത് .രണ്ടാം പിരീഡ്  9ബിയിൽ കെമിസ്ട്രി പഠിപ്പിച്ചു .മൂന്നാമത്തെ പീരീഡ് 9എയി ൽ സബ്സ്റ്റ്യൂഷന് പോയിരുന്നു .അഞ്ചാമത്തെ പിരീഡ് 8 എയിൽ ലെസ്സൺ പ്ലാൻ  ഉപയോഗിച്ച ക്ലാസ് എടുത്തു .അളവുകളും യൂണിറ്റുകളും എന്ന ഫിസിക്സ് പാഠഭാഗത്തിലെ ഫണ്ടമെന്റൽ യൂണിറ്റ് ആൻഡ് ഡിറൈവ്ഡ് യൂണിറ്റ് എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഏഴാമത്തെ പിരീഡ് 8 എയിൽ സബ്സിഡിയൂഷന് പോയപ്പോൾ നോട്ടുകൾ പറഞ്ഞുകൊടുത്തു . 20/6/2023 ചൊവ്വ          അധ്യാപന പരിശീലനത്തിന്റെ ഏഴാം ദിവസം . രാവിലെ ക്ലാസ് ഉണ്ടായിരുന്നു എങ്കിലും കുട്ടികളുടെ നോട്ടുകൾ പരിശോധിക്കാൻ സമയം കണ്ടെത്തി .ഉച്ചഭക്ഷണത്തിനുശേഷം 8 എയിലെ മലയാളം മീഡിയം കുഞ്ഞുങ്ങളെ അടിസ്ഥാന കണക്കുകളും ശാസ്ത്ര തത്വങ്ങളും പഠിപ്പിച്ചു .അഞ്ചാം പീരീഡ് 8 സി...

അധ്യാപന പരിശീലനം- രണ്ടാംഘട്ടം

Image
അധ്യാപന പരിശീലനം ഒന്നാം ആഴ്ച 12/6/2023  തിങ്കൾ              അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം. ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. മലയാളം വിഭാഗത്തിൽ നിന്നും ഷെഹീന, മാത്തമാറ്റിക്സ് വിഭാഗത്തിൽ നിന്നും വിസ്മയ, നാച്ചുറൽ സയൻസ് വിഭാഗത്തിൽ നിന്നും അമൃത, ഫിസിക്കൽ സയൻസ് വിഭാഗത്തിൽനിന്ന് ഞാനും, സോഷ്യൽ സയൻസ് വിഭാഗത്തിൽനിന്ന് അമൃതയുമാണ് ഈ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം ഘട്ട അധ്യാപന പരിശീലനത്തിൽ നിന്നും ലഭിച്ച അനുഭവ പാടവത്തോടെയാണ് ഞങ്ങൾ അഞ്ച് പേരും എത്തിയിരിക്കുന്നത്. കൃത്യം 9 25ന് സ്കൂളിൽ എത്തിയ ഞങ്ങൾക്ക് ഹെഡ്മാസ്റ്റർ വ്യക്തമായ നിർദ്ദേശങ്ങൾ ഹെഡ്മാസ്റ്റർ നൽകി. ടീച്ചിംഗ് എയ്ടുകളുടെ  പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സയൻസ് ടീച്ചേഴ്സ് ആയ ദിവ്യ   ടീച്ചറിനെയും സജീവ് സാറിനെയും  പോയി കണ്ടിരുന്നു.  ടീച്ചേഴ്സിനെ നിർദേശം പ്രകാരം രണ്ടാം പിരീഡ് 8എയിലും മൂന്നാം പിരീഡ് 9ബിയിലും സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .പഠിക്കാൻ നല്ല ഉത്സാഹത്തോടെ നിൽക്കുന്ന കുട്ടികളെ ആയിരുന്നു എട്ടാം ക്ലാസിൽ കണ്...