അധ്യാപന പരിശീലനം രണ്ടാം ആഴ്ച
അധ്യാപന പരിശീലനം രണ്ടാം ആഴ്ച
19/6/2023
തിങ്കൾ
അധ്യാപന പരിശീലനത്തിന്റെ ആറാം ദിവസം .വായനാദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി ഇന്നു ഉണ്ടായിരുന്നു .പി എൻ പണിക്കരുടെ അനുസ്മരണവും പുസ്തകപരിചോമൊക്കെ ഉണ്ടായിരുന്ന മികച്ച മാതൃകാപരമായ അസംബ്ലി ആണെന്ന് കുട്ടികൾ കാഴ്ചവച്ചത് .രണ്ടാം പിരീഡ് 9ബിയിൽ കെമിസ്ട്രി പഠിപ്പിച്ചു .മൂന്നാമത്തെ പീരീഡ് 9എയി ൽ സബ്സ്റ്റ്യൂഷന് പോയിരുന്നു .അഞ്ചാമത്തെ പിരീഡ് 8 എയിൽ ലെസ്സൺ പ്ലാൻ ഉപയോഗിച്ച ക്ലാസ് എടുത്തു .അളവുകളും യൂണിറ്റുകളും എന്ന ഫിസിക്സ് പാഠഭാഗത്തിലെ ഫണ്ടമെന്റൽ യൂണിറ്റ് ആൻഡ് ഡിറൈവ്ഡ് യൂണിറ്റ് എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഏഴാമത്തെ പിരീഡ് 8 എയിൽ സബ്സിഡിയൂഷന് പോയപ്പോൾ നോട്ടുകൾ പറഞ്ഞുകൊടുത്തു .
20/6/2023
ചൊവ്വ
അധ്യാപന പരിശീലനത്തിന്റെ ഏഴാം ദിവസം . രാവിലെ ക്ലാസ് ഉണ്ടായിരുന്നു എങ്കിലും കുട്ടികളുടെ നോട്ടുകൾ പരിശോധിക്കാൻ സമയം കണ്ടെത്തി .ഉച്ചഭക്ഷണത്തിനുശേഷം 8 എയിലെ മലയാളം മീഡിയം കുഞ്ഞുങ്ങളെ അടിസ്ഥാന കണക്കുകളും ശാസ്ത്ര തത്വങ്ങളും പഠിപ്പിച്ചു .അഞ്ചാം പീരീഡ് 8 സിയിൽ കെമിസ്ട്രി പഠിപ്പിച്ചു .പ്രോപ്പർട്ടീസ് ഓഫ് മാറ്റർ എന്ന പാഠഭാഗത്തിലെ പ്യുവർ സബ്സ്റ്റൻസ് ആൻഡ് മിക്സ്ചർസ് എന്ന ഭാഗം concept attainment model ഉപയോഗിച്ച് ക്ലാസ് എടുത്തു .
21/6/2023
ബുധൻ
അധ്യാപന പരിശീലനത്തിന്റെ എട്ടാം ദിവസം .ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമാണ് .രാവിലെ 9 മണിക്ക് യോഗ ദിനാചരണവുമായി ബന്ധപ്പെട്ട ക്ലാസ് ഉണ്ടായിരുന്നു .വായനാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന വായന മത്സരവും ഇന്നുണ്ടായിരുന്നു .യുപി ,ഹൈസ്കൂൾ സെഷൻ ആയിട്ടാണ് മത്സരം നടത്തിയത് .ഉച്ചവരെ വിവിധ ക്ലാസുകളിൽ സബ്സ്റ്റിറ്റ്യൂഷനും പോയിരുന്നു .ഉച്ചഭക്ഷണ വിതരണത്തിലും ഞങ്ങൾ പങ്കാളികളായി .വായനാദിനമായി ബന്ധപ്പെട്ട വായന മത്സരം ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയിരുന്നു .യുപി കുട്ടികളുടെ വായന മത്സരം രണ്ടരയ്ക്ക് അവസാനിച്ചു .മലയാള വിഭാഗം അധ്യാപക വിദ്യാർത്ഥിനി ഷഹനയും നാച്ചുറൽ സയൻസ് അധ്യാപക വിദ്യാർത്ഥി അമൃതയുമാണ് വിധികർത്താക്കളായി ഉണ്ടായിരുന്നത് .രണ്ടരയ്ക്ക് തന്നെ ഹൈസ്കൂൾ സെഷൻ ആരംഭിച്ചു .ലാസ്റ്റ് പീരീഡ് ക്ലാസ് ഉണ്ടായിരുന്നതിന് മത്സരം മുഴുവൻ കാണുവാൻ സാധിച്ചിരുന്നില്ല ..9 ബിയിലാണ് യിലാണ് ക്ലാസ് എടുത്തത് .ലാസ്റ്റ് പീരീഡ് ആയതിനാൽ കുട്ടികൾ നന്നായി ബഹളം വയ്ക്കുന്നുണ്ടായിരുന്നു .അവരെ ഇടയ്ക്ക് ഇരുത്തിയ ശേഷം കുറച്ചു സമയമേ പാഠഭാഗം പഠിപ്പിക്കാൻ സമയം കിട്ടിയുള്ളൂ .
22/6/2023.
വ്യാഴം
അധ്യാപന പരിശീലനത്തിന്റെ ഒമ്പതാം ദിവസം .ഇന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു .താമസിച്ചു വരുന്നവരെ ഹെഡ്മാസ്റ്റർ ശാസിക്കുന്നുണ്ടായിരുന്നു .രണ്ടാമത്തെ പിരീഡ് 8 സിയിൽ ക്ലാസ് ഉണ്ടായിരുന്നു .പഠിപ്പിച്ച പാഠഭാഗങ്ങളുടെ നോട്ടുകൊടുക്കാൻ പിരീഡ് വിനിയോഗിച്ചു ..നാലാമത്തെ പിരീഡ് ഫ്രീ ആയിരുന്നതിനാൽ സജീവ് സാറിനോടൊപ്പം കെമിസ്ട്രി ലാബ് വൃത്തിയാക്കാൻ പോയിരുന്നു.ഉച്ചയ്ക്ക് ശേഷം അഞ്ചാം പീരീഡ് 9 എയിൽ ഫിസിക്സ് പഠിപ്പിച്ചു .
23/6/2023
വെള്ളി
അധ്യാപന പരിശീലനത്തിന്റെ പത്താം ദിവസം .ഇന്ന് വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാൽ കുറച്ചു കുട്ടികളെ വന്നിട്ടുണ്ടായിരുന്നു .9 45 ന് സ്പെഷ്യൽ ആരോഗ്യ അസംബ്ലി ഉണ്ടായിരുന്നു .കാലവർഷം ആയതിനാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് നാച്ചുറൽ സയൻസ് അധ്യാപക വിദ്യാർത്ഥി അമൃത അസംബ്ലിയിൽ സംസാരിച്ചു .10:15 ന് അസംബ്ലിക്ക് ശേഷം സ്കൂൾ വിട്ടു .ഉച്ചവരെ ലെസ്സൺ പ്ലാൻ എഴുതാൻ സമയം വിനിയോഗിച്ചു .ഉച്ചഭക്ഷണത്തിന് ശേഷം സജീവ് സാറിനോടൊപ്പം കെമിസ്ട്രി ലാബിലെ കെമിക്കൽസ് അടുക്കിവെക്കാൻ സമയം കണ്ടെത്തി .മൂന്നരയ്ക്ക് സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങി
Comments
Post a Comment