Posts

Showing posts from February, 2023

അധ്യാപന പരിശീലനം- ഒമ്പതാം ആഴ്ച

Image
 6/2/2023(തിങ്കൾ)              അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയാണ് ഇത്. രണ്ടുമാസം വളരെ വേഗം കടന്നുപോയി. ഏഴാമത്തെ പിരീഡ് മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ . അതിനാൽ രാവിലെ മുഴുവൻ അച്ചീവ്മെൻറ് ടെസ്റ്റിന്റെ ചോദ്യങ്ങൾ തയ്യാറാക്കുന്ന ജോലിയിലായിരുന്നു. ഏഴാമത്തെ പിരീഡ് 9Aയിൽ ക്ലാസ് എടുത്തു. Wave motion എന്ന പാഠഭാഗത്തിലെ echo എന്ന ഭാഗമാണ് എടുത്തത്. 7/2/2023(ചൊവ്വ)                   ഇന്ന് ആദ്യത്തെ പിരീഡ് 8 ബി യിൽ ക്ലാസ് ഉണ്ടായിരുന്നു. സ്ഥിതവൈദ്യുതി എന്ന പാഠഭാഗത്തിലെ  electrostatic induction conduction എന്ന ഭാഗമാണ് എടുത്തത്. ശേഷം ഏഴാമത്തെ പിരീഡ് 9 Aയിൽ ക്ലാസ് ഉണ്ടായിരുന്നു. Charging by induction ,capacitors എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ഇന്നത്തെ ക്ലാസോടുകൂടി ഒമ്പതാം ക്ലാസിലെ പോർഷൻസ് എല്ലാം തീർന്നിരുന്നു. നാളത്തെ പരീക്ഷയുടെ കാര്യവും അവരെ ഓർമിപ്പിച്ചു. 8/2/2023(ബുധൻ)            ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. അതിനാൽ ആദ്യത്തെ പീരീഡ് പഠിപ്പിക്കാൻ അവസരം ലഭിച്ചില്ല. മൂന്നാമത്തെ ...

അധ്യാപന പരിശീലനം -എട്ടാം ആഴ്ച

 30/1/2023( തിങ്കൾ)              രാവിലെ തന്നെ കുറച്ച് പേപ്പർ വാല്യൂ ചെയ്യാൻ ടീച്ചർ ഞങ്ങളെ ഏൽപ്പിച്ചിരുന്നു. രാവിലെ തുടങ്ങിയ വാലുവേഷൻ ഉച്ചയ്ക്ക് നിർത്തിവെച്ച ശേഷം ഭക്ഷണം വിതരണം ചെയ്യാൻ പോയിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം വാലുവേഷൻ വീണ്ടും തുടർന്നു. Valuation -ന് ശേഷം ഏഴാമത്തെ പിരീഡ് 9Aയിൽ diagnostic test നടത്തി. 31/1/2023( ചൊവ്വ)                ആദ്യത്തെ പിരീഡ് 8 Bയിൽ   ഊജ്ജതന്ത്രത്തിലെസ്ഥിതവൈദ്യുതി എന്ന പാഠഭാഗമാണ് എടുത്തത്.   ഇലക്ട്രിക് ചാർജിന്റെ സവിശേഷതകൾ എന്ന പാഠഭാഗം ഇൻക്വയറി ട്രെയിനിങ് മോഡലിന് സഹായത്തോടെയാണ് ക്ലാസ് എടുത്തത്. ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികൾ വിമുഖത കാട്ടിയെങ്കിലും അവരെ ഒന്ന് സഹായിച്ചപ്പോൾ  കൂടുതൽ ചോദ്യങ്ങൾ അവർ ചോദിച്ചിരുന്നു.  കഴിഞ്ഞദിവസം value  ചെയ്ത പേപ്പറിന്റെ ബാക്കികൂടെ പൂർത്തീകരിക്കാൻ ഉണ്ടായിരുന്നു. അതിനാൽ ഉച്ചയ്ക്ക് ശേഷം പേപ്പർ വാല്യൂ ചെയ്യാൻ പോയി. ഏഴാമത്തെ പിരീഡ് 9Aയിൽ ക്ലാസ് ഉണ്ടായിരുന്നു. Wave motion എന്ന പാഠഭാഗത്തിലെ characteristics of wave എന്ന ഭാഗമാണ് ...

അധ്യാപന പരിശീലനം -ഏഴാം ആഴ്ച

Image
 23/1/2023(തിങ്കൾ)                രാവിലെ മാവേലിക്കരPEET മെമ്മോറിയൽ കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച അസംബ്ലി ഉണ്ടായിരുന്നു. സ്കൂളിൻറെ Annual day യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഹെഡ്മാസ്റ്റർ അസംബ്ലിയിൽ നൽകിയിരുന്നു. മികച്ച രീതിയിലുള്ള ഒരു അസംബ്ലി ആയിരുന്നു അവർ അവതരിപ്പിച്ചത്. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 9A യിൽ ക്ലാസ് ഉണ്ടായിരുന്നു. ഊർജ്ജതന്ത്രത്തിലെ wave motion എന്ന പുതിയ പാഠഭാഗമാണ് തുടങ്ങിയത്. ആനുവൽ ഡേ പ്രോഗ്രാമിന്റെ ഭാഗമായി ഭൂരിഭാഗം കുട്ടികളും പ്രാക്ടീസിന് പോയിരുന്നു. അതിനാൽ ക്ലാസ്സിൽ കുട്ടികൾ കുറവായിരുന്നു. 24/1/2023(ചൊവ്വ) ആദ്യത്തെ പേരുടെ എട്ടാം ക്ലാസിൽ പഠിപ്പിച്ചു. സ്ഥിത വൈദ്യുതി എന്ന പുതിയ  പാഠഭാഗമാണ് തുടങ്ങിയത്.ഉച്ചകഴിഞ്ഞ കുട്ടികൾ പ്രാക്ടീസിന് പോകുന്നതിനാൽ രണ്ടാമത്തെ പിരീഡ് ചോദിച്ചു വാങ്ങി 9A യിൽ പഠിപ്പിച്ചു.കഴിഞ്ഞദിവസം തുടങ്ങിയവ wave motion എന്ന യൂണിറ്റിലെ transverse wave എന്ന ഭാഗമാണ് പഠിപ്പിച്ചത്.               ബിഎഡ് കരിക്കുലത്തിൻറെ ഭാഗമായി ഒരു സ്കൂൾ ആക്ടിവിറ്റി ചെയ്യേണ്ടതിനാൽ കുട്ട...

അധ്യാപന പരിശീലനം -ആറാം ആഴ്ച

 16/1/2023(തിങ്കൾ)                  ഓപ്ഷണൽ അധ്യാപകൻ ക്ലാസ് നിരീക്ഷിക്കാൻ വരുന്നതിനാൽ 8B യിൽ ഫ്രീ പിരീഡ് കയറി പഠിപ്പിച്ചിരുന്നു. ജലം എന്ന പാഠത്തിലെ ജലം സാർവികലായകം എന്ന ഭാഗമാണ് പഠിപ്പിച്ചത്. പരീക്ഷണങ്ങളിലൂടെ ക്ലാസ് മുന്നോട്ട് കൊണ്ടുപോയതിനാൽ കുട്ടികൾ ശ്രദ്ധയോടെയാണ് ഇരുന്നത്. ക്ലാസ് നിരീക്ഷിച്ച ശേഷം പോരായ്മകൾ സാർ പറഞ്ഞു തന്നു. ഏഴാമത്തെ പിരീഡ് 9 A യിൽ  ക്ലാസ് എടുത്തു. കാർബണിന്റെ രൂപാന്തരങ്ങളായ ഫുള്ളറീൻ , ഗ്രാഫീൻ എന്നിവയെക്കുറിച്ചാണ് പഠിപ്പിച്ചത്. 17/1/2023( ചൊവ്വ)           ആദ്യത്തെ പിരീഡ് 8 ബി യിൽ ജലം എന്ന പാഠത്തിലെ ജലത്തിൻറെ കാഠിന്യം എന്ന ഭാഗം പഠിപ്പിച്ചു.ശേഷം വർക്കുകൾ ചെയ്യുന്നതിന്റെ ഇടയിൽ ബയോളജി വിഭാഗം അധ്യാപിക എലിസബത്ത് ടീച്ചർ ഔഷധത്തോട്ട നിർമ്മാണം എന്ന ആശയം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ടീച്ചറിന്റെ ആശയത്തെ ഞങ്ങളും പിന്തുണച്ചു. അടുത്ത ദിവസം തന്നെ ഔഷധത്തോട്ടത്തിന്റെ നിർമ്മാണം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ശേഷം ഏഴാമത്തെ പിരീഡ് 9 Aയിൽ കാർബണിന്റെ സംയുക്തമായ കാർബൺ ഡയോക്സിഡൻറ് പറ്റി ക്ലാസ് എടുത്തു. ശേഷം സയൻ...