Posts

Showing posts from December, 2022

അധ്യാപന പരിശീലനം -രണ്ടാം ആഴ്ച

Image
 അധ്യാപന പരിശീലനത്തിന്റെ രണ്ടാം ആഴ്ച പിന്നിട്ടിരിക്കുന്നു. ക്രിസ്മസ് പരീക്ഷയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ ഉണ്ടായിരുന്നു. ആദ്യദിനമായ തിങ്കളാഴ്ച ( 12/12/2022) തന്നെ എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട ശ്രീമതി കായംകുളം വിമലയുടെ നേതൃത്വത്തിൽ ഒരു കഥാപ്രസംഗം അവതരണം ഉണ്ടായിരുന്നു. അതിൽ കുട്ടികളോടൊപ്പം ഞങ്ങളും പങ്കുചേർന്നു. കുട്ടികൾ കഥാപ്രസംഗത്തെ നന്നായി ആസ്വദിക്കുന്നതിനോടൊപ്പം തന്നെ അതിൻറെ ഉദ്ദേശവും ഗ്രഹിക്കുന്നുണ്ടായിരുന്നു.              ഇന്നേദിവസം ഉച്ചകഴിഞ്ഞുള്ള ഫിസിക്സ് പിരീഡ് മാത്രമേ കിട്ടിയുള്ളൂ. ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക്  work energy power എന്നന പാഠഭാഗമാണ് എടുത്തത്.കുട്ടികളെക്കൊണ്ട് ആക്ടിവിറ്റികൾ ചെയ്യിക്കുമ്പോൾ അവർ കൂടുതൽ ശ്രദ്ധയോടെയാണ് ഇരിക്കുന്നത്. കണക്ക് ചെയ്യുന്നതിൽ അവർക്ക് പ്രയാസം  നേരിടുന്നുണ്ടായിരുന്നു. അതിനാൽ ആക്ടിവിറ്റി കാർഡ് ക്ലാസിന്റെ കൂടുതൽ   സമയം അപഹരിച്ചിരുന്നു. എന്നിരുന്നാലുംം സമയത്ത് തന്നെ ക്ലാസ് തീർക്കാകാൻ കഴിഞ്ഞു. പിന്നീട് വേറെ ക്ലാസുകൾ കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച (13/12/2022...

അധ്യാപന പരിശീലനം -ഒന്നാം ആഴ്ച

             അ ധ്യാപന പരിശീലനത്തിന്റെ ആദ്യദിവസമായ 5-12-2022 തിങ്കളാഴ്ച ഞങ്ങൾ 13 പേരടങ്ങുന്ന സംഘം രാവിലെ കൃത്യം ഒമ്പതരയ്ക്ക് തന്നെ MSS H S തഴക്കര സ്കൂളിൽ എത്തിച്ചേർന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ജീവിതത്തിലെ ഈ പുതിയ അധ്യായത്തെ വരവേറ്റത്. എന്നെ പഠിപ്പിച്ച സകല അധ്യാപകരെയും മനസ്സിൽ സ്മരിച്ച്  നിറഞ്ഞ പ്രാർത്ഥനകളോടെ ഹെഡ്മാസ്റ്ററുടെ  മുറിയിലെ രജിസ്റ്ററിൽ ഒപ്പുവെച്ചു. ടൈംടേബിൾ അനുസരിച്ച് തിങ്കളാഴ്ച ഏഴാമത്തെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. 40 കുട്ടികൾ അടങ്ങുന്ന ക്ലാസിൽ ആദ്യമായി ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു. കുട്ടികൾ എല്ലാവരും ശ്രദ്ധിച്ചു തന്നെ ഇരുന്നു. ക്ലാസ് വീക്ഷിക്കാൻ സയൻസ് ടീച്ചറായ ജിഷ ടീച്ചറും ഉണ്ടായിരുന്നു . ആദ്യത്തെ ക്ലാസ് ആയിരുന്നതിനാൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു.എന്നാൽ പഠിപ്പിച്ചു തുടങ്ങിയപ്പോൾ അതൊക്കെ മറന്നേപോയി. രണ്ടാം ദിവസമായ ചൊവ്വാഴ്ച(6/12/2022) ഫസ്റ്റ്  പിരീഡ് തന്നെ ക്ലാസ് ഉണ്ടായിരുന്നു. മലയാളം മീഡിയം ആയിരുന്നതിനാൽ പഠിപ്പിക്കുന്നതിൽ കുറച്ച് തടസ്സം നേരിട്ടിരുന്നു. പല മലയാളം വാക്കുകളും പെട്ടെന്ന് മനസ്സിൽ വരാഞ്ഞത് എനിക്ക് ഒരു പോ...