Posts

Showing posts from July, 2023

അധ്യാപന പരിശീലനം _ഏഴാം ആഴ്ച

 24/7/2023  ( തിങ്കൾ )           അധ്യാപന പരിശീലനത്തിന്റെ ഇരുപത്തിയാറാം ദിവസം .രണ്ടാമത്തെ പിരീഡ് ടൈം ടേബിൾ പ്രകാരം ക്ലാസ് ഉണ്ടായിരുന്നു. ഒമ്പത് ബിയിൽ കെമിസ്ട്രിയിലെ ഇലക്ട്രോ നെഗറ്റിവിറ്റി ആൻഡ് പോളാർ നേച്ചർ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ശേഷം ഉച്ചവരെ മറ്റ് ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു .ഉച്ചഭക്ഷണ വിതരണത്തിലും പങ്കാളിയായി. .അഞ്ചാമത്തെ പിരീഡ് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു .ഫിസിക്സിലെ മോഷൻ എന്ന യൂണിറ്റിലെ ആക്സിലറേഷൻ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുക്കാൻ സാധിച്ചു. ആറാമത്തെ പിരീഡ് എട്ട് സിയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചിരുന്നു .കെമിസ്ട്രിയിലെ ബേസിക് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് മാറ്റർ എന്ന യൂണിറ്റിലെ ആറ്റംസ് ആൻഡ് മോളിക്യൂൾ എന്ന ഭാഗമാണ് എടുത്തത്.മോഡലിന്റെ  സഹായത്തോടെയാണ് ക്ലാസ് എടുത്തത് .ഏഴാമത്തെ പിരീഡ് അഞ്ചാം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു. കുട്ടികളുടെ കലാവാസന ഉണർത്തുവാൻ വേണ്ടി ചില പ്രവർത്തനങ്ങൾ ചെയ്തു . 25/7/2023 (ചൊവ്വ )          അധ്യാപന പരിശീലനത്തിന്റെ 27ാം ദിവസം .ടൈംടേബിൾ പ്രകാരം ആദ്യത്തെ പിരീഡ് 8 എയിൽ ക്ല...

അധ്യാപന പരിശീലനം ആറാം ആഴ്ച

Image
19/7/2023 ബുധൻ       അധ്യാപന പരിശീലനത്തിന്റെ 22 ആം ദിവസം .ആദ്യത്തെ പേരുടെ ഒമ്പത് ബി യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .കുട്ടികളോട് പാഠഭാഗത്തിലെ ചോദ്യങ്ങൾ ചോദിച്ച് അവരെ പഠനത്തിലേക്ക് ആകർഷിച്ചു .കെമിസ്ട്രി അധ്യാപകനായ സജീവ് സാർ ട്രെയിനിങ്ങിന് പോയതിനാൽ കുറച്ചു ക്ലാസുകളിൽ പരീക്ഷ  നടത്താൻ ഏൽപ്പിച്ചിരുന്നു .രണ്ടാമത്തെ പിരീഡ് ഒമ്പത് സീലും മൂന്നാമത്തെ പീരീഡ് 10 ഡിയിലും ആറാമത്തെ പിരീഡ് 10 സിയിലും പരീക്ഷ  നടത്തി .ഏഴാമത്തെ പേരുടെ ഒമ്പത് ബിയിൽ കെമിസ്ട്രി പഠിപ്പിച്ചു . covalent ബോണ്ടിംഗ് എന്ന ഭാഗമാണ് പഠിപ്പിച്ചത് . 20/7/2023 വ്യാഴം       അധ്യാപന പരിശീലനത്തിന്റെ 23 ആം ദിവസം .ഇന്ന് 9 :45  ന് അസംബ്ലി  ഉണ്ടായിരുന്നു .10 ഡിയിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. മികച്ച രീതിയിലാണ് അസംബ്ലി അവതരിപ്പിച്ചത്. എങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് ഒരു ദുഃഖകരണം നടത്താതിരുന്നതിൽ സങ്കടം തോന്നി .ടൈംടേബിൾ പ്രകാരം രണ്ടാമത്തെ പിരീഡ് 8 സിയിൽ ക്ലാസ് ഉണ്ടായിരുന്നു .ലെസ്സൺ  പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു.കെമിസ്ട്രിയിലെ ബേസിക് കോൺസ്റ്റിട്യൂഷൻസ് ഓഫ് മാ...

അധ്യാപന പരിശീലനം -അഞ്ചാം ആഴ്ച

Image
10/7/2023 തിങ്കൾ         അധ്യാപന പരിശീലനത്തിന്റെ 17ആം ദിവസം .രാവിലെ അസംബ്ലി ഉണ്ടായിരുന്നു .10 സിയിലെ കുട്ടികൾ മികച്ച രീതിയിൽ ആണ് അസംബ്ലി അവതരിപ്പിച്ചത് .വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രസംഗം അസംബ്ലിയെ വ്യത്യസ്തമാക്കി .രണ്ടാമത്തെ പിരീഡ് 9 ബി യിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു .കെമിക്കൽ ബോണ്ടിംഗ് എന്ന പാഠത്തിലെ അയോണിക് ബോണ്ടിംഗ് എന്ന ഭാഗമാണ് എടുത്തത്  .മൂന്നാമത്തെ പിരീഡ് 9 എ യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .വിസ്കസ് ഫോഴ്സ് എന്ന ഭാഗമാണ് എടുത്തത് .ഈ ക്ലാസിൽ പഠിപ്പിക്കാൻ നല്ല ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് .നാലാമത്തെ പിരീഡ് വിസ്മയയുടെ കൂടെ എട്ട് സിയിൽ ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്താൻ സഹായിച്ചു .അഞ്ചാമത്തെ പിരീഡ് 8 ക്ലാസ് ഉണ്ടായിരുന്നു .ചലനം എന്ന പാഠത്തിലെ വേഗം പ്രവേഗം എന്നീ ഭാഗങ്ങളാണ് പഠിപ്പിച്ചത് . 11/7/2023 ചൊവ്വ       അധ്യാപന പരിശീലനത്തിന്റെ 18ആം ദിവസം .ആദ്യത്തെ പിരീഡ് 8എ യിൽ ക്ലാസ് ഉണ്ടായിരുന്നു .സമ വേഗം അസമവേഗം എന്ന ഭാഗമാണ് എടുത്തത്  എടുത്തത് .ഉച്ചകഴിഞ്ഞ് ആദ്യത്തെ പീരിയഡ് 8സി യിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു .സെപ്...

അധ്യാപന പരിശീലനം _നാലാം ആഴ്ച

3/7/2023 തിങ്കൾ         അധ്യാപന പരിശീലനത്തിന്റെ പതിനഞ്ചാം ദിവസം .സ്കൂളിലേക്ക് എത്തിച്ചേർന്നതിനുശേഷം അതിശക്തമായ മഴ പെയ്യാൻ തുടങ്ങിയിരുന്നു .പല കുട്ടികളും മഴ  നനഞ്ഞാണ് സ്കൂളിൽ എത്തിയിരുന്നത്.രണ്ടാമത്തെ പിരീഡ് 9 ബി യിൽ ക്ലാസ് ഉണ്ടായിരുന്നു .പുതിയ അധ്യായമായ കെമിക്കൽ ബോണ്ടിംഗ് തുടങ്ങി .ക്ലാസ് മാനേജ്മെൻറ് പ്രയാസകരമായി ഇന്ന് അനുഭവപ്പെട്ടു .അഞ്ചാമത്തെ പിരീഡ് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു .മോഷൻ എന്ന അധ്യായത്തിലെ ഡിസ്റ്റൻസ് ആൻഡ് ഡിസ്പ്ലേസ്മെൻറ് എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഉച്ചയ്ക്ക് ശേഷമുള്ള പീരിയഡുകളിൽ കുട്ടികൾ കൂടുതൽ അസ്വസ്ഥരാണ് .അതിനാൽ എട്ടാം ക്ലാസിൽ ക്ലാസ് മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടു .മാത്രമല്ല ക്ലാസ്സിൽ ചില സ്ഥലങ്ങളിൽ മഴവെള്ളം ചോരുന്നുണ്ടായിരുന്നു .അതിനാൽ കുട്ടികൾക്ക്  ഇരിക്കാനും ബുദ്ധിമുട്ട് നേരിട്ടു .  5/7/2023 ബുധൻ         അധ്യാപന പരിശീലനത്തിന്റെ പതിനാറാം ദിവസം ..നല്ല മഴയതാണ് സ്കൂളിൽ എത്തിയത് .വിദ്യാർത്ഥികളും മഴനഞ്ഞാണ് സ്കൂളിലെത്തിയിരുന്നത് .ഇന്ന് മൂന്നാമത്തെ പീരീഡ് എട്ട് ബി യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .കുട്ടികളെ...

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

Image
26/6/2023 തിങ്കൾ         ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷൄൽ അസംബ്ലി ഉണ്ടായിരുന്നു .ലഹരി വിരുദ്ധ പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി .ലഹരി വിരുദ്ധ ബോധവൽക്കരണം പോസ്റ്റർ മുതലായവ അസംബ്ലിയെ വ്യത്യസ്തമാക്കി .9 ബി യിലെ കുട്ടികളായിരുന്നു അസംബ്ലി നടത്തിയത് .ഒന്നാമത്തെയും രണ്ടാമത്തെ പിരീഡ് ഒമ്പത് ബിയിൽ കെമിസ്ട്രി പഠിപ്പിച്ചു .സ്ട്രക്ചർ ഓഫ് ആറ്റം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് .മൂന്നാമത്തെയും നാലാമത്തെയും പിരീഡ് വായനാദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് പ്രോഗ്രാമിന് വേണ്ടി ചോദ്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു .കൃത്യം രണ്ടുമണിക്ക് തന്നെ യു പി സെഷൻ ക്വിസ് തുടങ്ങിയിരുന്നു അഞ്ചാമത്തെയും ആറാമത്തെയും പീരീഡ്8 ക്ലാസ് ഉള്ളതിനാൽ പ്രോഗ്രാമിൽ പങ്കുചേരാൻ സാധിച്ചില്ല.രണ്ടുപിരീടും  ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു .വ്യാപ്തം സാന്ദ്രത ,യൂണിറ്റുകൾ എഴുതുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്ന ഭാഗമാണ് എടുത്തത് .8 യിൽ ഫിസിക്സിന്റെ ഒരുപാട് തീർക്കാനും സാധിച്ചു .ഏഴാമത്തെ പിരീഡ് എട്ട് ബിയിൽ സബ്സ്റ്റിറ്റ്യൂഷന്  പോയിരുന്നു . 27/6/2023 ചൊവ്വ       അധ്യാപന പ...