അധ്യാപന പരിശീലനം _ഏഴാം ആഴ്ച

 24/7/2023  ( തിങ്കൾ )

         അധ്യാപന പരിശീലനത്തിന്റെ ഇരുപത്തിയാറാം ദിവസം .രണ്ടാമത്തെ പിരീഡ് ടൈം ടേബിൾ പ്രകാരം ക്ലാസ് ഉണ്ടായിരുന്നു. ഒമ്പത് ബിയിൽ കെമിസ്ട്രിയിലെ ഇലക്ട്രോ നെഗറ്റിവിറ്റി ആൻഡ് പോളാർ നേച്ചർ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ശേഷം ഉച്ചവരെ മറ്റ് ക്ലാസുകൾ ഒന്നും ഇല്ലായിരുന്നു .ഉച്ചഭക്ഷണ വിതരണത്തിലും പങ്കാളിയായി. .അഞ്ചാമത്തെ പിരീഡ് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു .ഫിസിക്സിലെ മോഷൻ എന്ന യൂണിറ്റിലെ ആക്സിലറേഷൻ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുക്കാൻ സാധിച്ചു. ആറാമത്തെ പിരീഡ് എട്ട് സിയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചിരുന്നു .കെമിസ്ട്രിയിലെ ബേസിക് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് മാറ്റർ എന്ന യൂണിറ്റിലെ ആറ്റംസ് ആൻഡ് മോളിക്യൂൾ എന്ന ഭാഗമാണ് എടുത്തത്.മോഡലിന്റെ  സഹായത്തോടെയാണ് ക്ലാസ് എടുത്തത് .ഏഴാമത്തെ പിരീഡ് അഞ്ചാം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു. കുട്ടികളുടെ കലാവാസന ഉണർത്തുവാൻ വേണ്ടി ചില പ്രവർത്തനങ്ങൾ ചെയ്തു .


25/7/2023 (ചൊവ്വ )

         അധ്യാപന പരിശീലനത്തിന്റെ 27ാം ദിവസം .ടൈംടേബിൾ പ്രകാരം ആദ്യത്തെ പിരീഡ് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു.ഊർജ്ജതന്ത്രത്തിലെ ചലനം എന്ന  യൂണിറ്റിലെ retardation ആൻഡ് റോഡ് സേഫ്റ്റി എന്ന ഭാഗമാണ് പഠിപ്പിച്ചത്. കുട്ടികൾക്ക് ട്രാഫിക് റൂൾസിനെ പറ്റി ക്ലാസ് എടുക്കുവാനും ഈ അവസരം ഉപയോഗിച്ചു.ഉച്ചഭക്ഷണ വിതരണത്തിലും ഇന്ന്  പങ്കാളിയായി .ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പീരീഡ് 8c യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. രസതന്ത്രത്തിലെ രണ്ടാമത്തെ യൂണിറ്റിൽനിന്നും മെത്തേഡ് ഓഫ് റെപ്രസന്റേഷൻ  ഓഫ് ആറ്റംസ് ആൻഡ് മോളിക്യൂൾസ് എന്ന ഭാഗമാണ് പഠിപ്പിച്ചത്. കുട്ടികൾ അച്ചടക്കത്തോടെ ഇരുന്ന് പറയുന്ന പ്രവർത്തനങ്ങൾ ഒക്കെ പൂർത്തിയാക്കി  .


26/7/2023  ( ബുധൻ)

       അധ്യാപന പരിശീലനത്തിന്റെ 28ആം ദിവസം .വളരെ പെട്ടെന്നാണ് ദിനങ്ങൾ കടന്നുപോകുന്നത്. ഇന്ന് പഠിപ്പിക്കാനുള്ള പാഠഭാഗങ്ങൾ ഒന്നുകൂടെ സ്കൂളിൽ എത്തിയശേഷം വായിച്ചിരുന്നു .ആദ്യത്തെ പീരീഡ് ഏഴാം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷൻ  ലഭിച്ചിരുന്നു .കുട്ടികളുടെ ഹാജർ എടുത്ത ശേഷം സയൻസ് പുസ്തകത്തിലെ ചില ചോദ്യങ്ങൾ ചോദിച്ചു .എല്ലാവരും ശരിയായ ഉത്തരങ്ങൾ നൽകി. ശേഷം കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകി. ഓരോരുത്തരും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു .രണ്ടാമത്തെ പിരീഡ് 8 എ ഷിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു.ലെസ്സൺ  പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു .ഫിസിക്സിലെ മോഷൻ എന്ന ചാപ്റ്ററിലെ റോഡ് സേഫ്റ്റി എന്ന ഭാഗമാണ് എടുത്തത് .ഇതോടെ 8 എയിലെ ലെസ്സൺ പ്ലാൻ എല്ലാം തീർന്നു .മൂന്നാമത്തെ പീരീഡ് അഞ്ചാം ക്ലാസിൽ സബ്സ്റ്റ്യൂഷന് പോയിരുന്നു അഞ്ചാം ക്ലാസിലെ കുട്ടികളോട് സംസാരിക്കാൻ ഒരു പ്രത്യേക ഇഷ്ടമാണ്. നിഷ്കളങ്കരായ കുട്ടികൾ, മാത്രമല്ല പഠിക്കാനും കളിക്കാനും എല്ലാ പ്രവർത്തനത്തിനും കുഞ്ഞുങ്ങൾ മിടുക്കരാണ് . കുട്ടികളുടെ പുസ്തകത്തിലെ കുട എന്ന ചെറിയ കവിത പഠിപ്പിച്ചു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയായിരുന്നു കവിത. കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളെ സംരക്ഷിക്കുമെന്ന് ഉറപ്പും നൽകി. ഏഴാമത്തെ പീരിയഡ് 9 ബിയിൽ ക്ലാസ് ഉണ്ടായിരുന്നു .കുട്ടികളെ അച്ചടക്കത്തോടെ ഇരുത്തിയശേഷം കെമിസ്ട്രിയിലെ കെമിക്കൽ ബോണ്ടിംഗ് എന്ന യൂണിറ്റിലെ വലൻസി  എന്ന പാഠഭാഗം പഠിപ്പിച്ചു .ശേഷം പരീക്ഷ പേപ്പർ നൽകി .കുറച്ചു കുട്ടികൾ മാത്രമേ നല്ല മാർക്ക് വാങ്ങിയിരുന്നുള്ളൂ . പഠനത്തിൻറെ ആവശ്യകതയെക്കുറിച്ച് അവരോട് സംസാരിക്കുന്നതിന്റെ ഇടയ്ക്ക് രണ്ട് വിദ്യാർത്ഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി .മറ്റൊരു ടീച്ചറിന്റെ സഹായത്തോടെയാണ് തർക്കം പരിഹരിച്ചത് .ഈ സംഭവം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു .


27/7/2023 ( വ്യാഴം )

        അധ്യാപന പരിശീലനത്തിന്റെ 29 ആം ദിവസം. ഇന്ന് 9 എ യിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച അസംബ്ലി ഉണ്ടായിരുന്നു. ഇന്നത്തെ അസംബ്ലിയിൽ കുട്ടികൾക്കായി മലയാള മനോരമയുടെ പഠനകളരിയുടെ ഭാഗമായി പത്രങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ഉണ്ടായിരുന്നു. അസംബ്ലിയേറെ നേരം നീണ്ടുപോയി. രണ്ടാമത്തെ പിരീഡ് എട്ട് സിയിൽ ക്ലാസ് ഉണ്ടായിരുന്നു .ബേസിക് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് മാറ്റർ എന്ന പാഠത്തിലെ കോമ്പൗണ്ട്സ് എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഉച്ചവരെ വർക്കുകൾ ചെയ്യാൻ സമയം വിനിയോഗിച്ച  ശേഷം ഉച്ചഭക്ഷണ വിതരണത്തിൽ പങ്കാളിയായി .അഞ്ചാമത്തെ പിരീഡ് 8 ബി യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .


 29/7/2023 ( ശനി )

   അധ്യാപന പരിശീലനത്തിന്റെ മുപ്പതാം ദിവസം .ശനിയാഴ്ച ആയതുകൊണ്ട് തന്നെ കുട്ടികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നു .ആദ്യത്തെ പീരീഡ് ഏഴാം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .ഹാജർ എടുത്ത ശേഷം സാമൂഹ്യശാസ്ത്രത്തിലെ ചോദ്യങ്ങൾ ചോദിച്ചു .കുട്ടികൾക്ക് പരീക്ഷ ആയതിനാൽ പഠിക്കാൻ സമയം നൽകി  .

രണ്ടാമത്തെ പിരീഡ് സജീവ് സാർ പറഞ്ഞത് പ്രകാരം ഒമ്പത് സിയിൽ പരീക്ഷ നടത്തി. മൂന്നാമത്തെ പിരീഡ് ഒമ്പത് എ യിൽ ക്ലാസ് ഉണ്ടായിരുന്നു. ഇക്വേഷൻസ് ഓഫ് മോഷൻ എന്ന ഭാഗമാണ് പഠിപ്പിച്ചത് .കുറച്ചു കുട്ടികൾക്ക് മാത്രമേ ശ്രദ്ധിക്കണമെന്ന് ആഗ്രഹമുള്ളൂ .ഇന്നത്തെ  ഉച്ചഭക്ഷണ വിതരണത്തിലും  പങ്കാളിയായി. അഞ്ചാമത്തെ പിരീഡ് വീണ്ടും ഏഴാം ക്ലാസിൽ സബ്സിഡിയൂഷന് പോയിരുന്നു. കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ സമയം വിനിയോഗിച്ചു 


Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച