അധ്യാപന പരിശീലനം -ആറാം ആഴ്ച

 16/1/2023(തിങ്കൾ)

                 ഓപ്ഷണൽ അധ്യാപകൻ ക്ലാസ് നിരീക്ഷിക്കാൻ വരുന്നതിനാൽ 8B യിൽ ഫ്രീ പിരീഡ് കയറി പഠിപ്പിച്ചിരുന്നു. ജലം എന്ന പാഠത്തിലെ ജലം സാർവികലായകം എന്ന ഭാഗമാണ് പഠിപ്പിച്ചത്. പരീക്ഷണങ്ങളിലൂടെ ക്ലാസ് മുന്നോട്ട് കൊണ്ടുപോയതിനാൽ കുട്ടികൾ ശ്രദ്ധയോടെയാണ് ഇരുന്നത്. ക്ലാസ് നിരീക്ഷിച്ച ശേഷം പോരായ്മകൾ സാർ പറഞ്ഞു തന്നു. ഏഴാമത്തെ പിരീഡ് 9 A യിൽ  ക്ലാസ് എടുത്തു. കാർബണിന്റെ രൂപാന്തരങ്ങളായ ഫുള്ളറീൻ , ഗ്രാഫീൻ എന്നിവയെക്കുറിച്ചാണ് പഠിപ്പിച്ചത്.


17/1/2023( ചൊവ്വ)

          ആദ്യത്തെ പിരീഡ് 8 ബി യിൽ ജലം എന്ന പാഠത്തിലെ ജലത്തിൻറെ കാഠിന്യം എന്ന ഭാഗം പഠിപ്പിച്ചു.ശേഷം വർക്കുകൾ ചെയ്യുന്നതിന്റെ ഇടയിൽ ബയോളജി വിഭാഗം അധ്യാപിക എലിസബത്ത് ടീച്ചർ ഔഷധത്തോട്ട നിർമ്മാണം എന്ന ആശയം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ടീച്ചറിന്റെ ആശയത്തെ ഞങ്ങളും പിന്തുണച്ചു. അടുത്ത ദിവസം തന്നെ ഔഷധത്തോട്ടത്തിന്റെ നിർമ്മാണം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ശേഷം ഏഴാമത്തെ പിരീഡ് 9 Aയിൽ കാർബണിന്റെ സംയുക്തമായ കാർബൺ ഡയോക്സിഡൻറ് പറ്റി ക്ലാസ് എടുത്തു. ശേഷം സയൻസ് ലാബ് വൃത്തിയാക്കാനും ഞങ്ങൾ സഹായിച്ചു.

18/1/2023( ബുധൻ)

          ഇന്ന് 8 ബി യിൽ ജലം എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. ജലമലിനീകരണം എന്ന ഭാഗം പഠിപ്പിച്ചപ്പോൾ കുട്ടികൾ ജലം മലിനമാക്കാതിരിക്കാൻ പ്രതിജ്ഞ എടുപ്പിക്കുകയുo ചെയ്തു. ശേഷം എലിസബത്ത് ടീച്ചർ അവതരിപ്പിച്ച ഔഷധത്തോട്ട നിർമ്മാണത്തിൽ ഏർപ്പെട്ടു. ഉച്ചയ്ക്കുശേഷം അഞ്ചാമത്തെ പിരീഡ് 9A യിൽ കാർബൺ ഡയോക്സൈഡിൻ്റെ ബാക്കിഭാഗം പഠിപ്പിച്ചു.

19/1/2023(വ്യാഴം)

             ഇന്ന് നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ കാർബൺ മോണോക്സൈഡിെനെപ്പറ്റി പഠിപ്പിച്ചു. ശേഷം ഉച്ചഭക്ഷണ വിതരണത്തിലും പങ്കാളിയായി. ഉച്ചയ്ക്കുശേഷം ഒന്നും തന്നെ ഇല്ലായിരുന്നു. വൈകിട്ട് മൂന്ന് മണി മുതൽ സ്പോർട്സ് ക്ലബ് ഉദ്ഘാടന പരിപാടിയുണ്ടായിരുന്നു.

20/1/2023( വെള്ളി)

              ടൈംടേബിൾ പ്രകാരം അഞ്ചാമത്തെ പിരീഡിൽ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കാൻ സാധിച്ചു.വളരെ പ്രധാനപ്പെട്ട ഭാഗമായ ഓർഗാനിക് സംയുക്തങ്ങളെ കുറിച്ചാണ് ക്ലാസ്സ് എടുത്തത്..


Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച