അധ്യാപന പരിശീലനം -അഞ്ചാം ആഴ്ച
9/1/2023( തിങ്കൾ) ഇന്ന് കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിയിരുന്നു. രജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം ഫ്രീ പിരീഡ് ഉണ്ടോ എന്ന് അന്വേഷിച്ചു. ആദ്യത്തെ പീരീഡ് 8 B യിൽ പഠിപ്പിക്കാൻ സാധിച്ചു. ഗോളീയ ദർപ്പണങ്ങളിലെ പ്രകാശപ്രതിപതനം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ശേഷം ഏഴാമത്തെ പീരിയഡ് 9A യിൽ ക്ലാസ് ഉണ്ടായിരുന്നു. The world of carbon എന്ന പാഠഭാഗമാണ് തുടങ്ങിയത്. ഐസിടി മോഡൽ വച്ചായിരുന്നു ക്ലാസ് എടുത്തത്. 10/1/2023( ചൊവ്വ) ഇന്ന് ടൈംടേബിൾ പ്രകാരം ആദ്യത്തെ പിരീഡ് 8B യിൽ രസതന്ത്രം എടുത്തിരുന്നു. ജലം എന്ന പാഠഭാഗത്തിലെ പ്രതലബലം എന്ന സവിശേഷതയാണ് ഇന്ന് പഠിപ്പിച്ചത്. ക്ലാസ് നിരീക്ഷിക്കാൻ ഹേന ടീച്ചറും ഉണ്ടായിരുന്നു. ക്ലാസിന്റെ പോരായ്മകൾ ടീച്ചർ ചൂണ്ടിക്കാട്ടി തന്നിരുന്നു. മൂന്ന് പ്രവർത്തനങ്ങളും പരീക്ഷണങ്ങളുടെ സഹായത്തോടെ ചെയ്തതിനാൽ ക്ലാസിൽ കുട്ടികൾ ശ്രദ്ധിച്ചാണ് ഇന്ന് ഇരുന്നത്. ഉച്ചയ്ക്കുശേഷം 9 A യിൽ ഏഴാമത്തെ പിരീഡ് ഫ്രീ ആയിരുന്നതിനാൽ ക്ലാസ് എടുക്കാൻ സാധിച്ചു. കാർബണിന്റെ രൂപാന്തരങ്ങളായ ഗ്രാഫൈറ്റ്, അമോർഫസ് കാർബൺ എന്ന ഭാഗമാണ് എടുത്തത്. 1...