അധ്യാപന പരിശീലനം -അഞ്ചാം ആഴ്ച
9/1/2023( തിങ്കൾ)
ഇന്ന് കൃത്യം ഒമ്പത് ഇരുപതിന് തന്നെ സ്കൂളിൽ എത്തിയിരുന്നു. രജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം ഫ്രീ പിരീഡ് ഉണ്ടോ എന്ന് അന്വേഷിച്ചു. ആദ്യത്തെ പീരീഡ് 8 B യിൽ പഠിപ്പിക്കാൻ സാധിച്ചു. ഗോളീയ ദർപ്പണങ്ങളിലെ പ്രകാശപ്രതിപതനം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ശേഷം ഏഴാമത്തെ പീരിയഡ് 9A യിൽ ക്ലാസ് ഉണ്ടായിരുന്നു. The world of carbon എന്ന പാഠഭാഗമാണ് തുടങ്ങിയത്. ഐസിടി മോഡൽ വച്ചായിരുന്നു ക്ലാസ് എടുത്തത്.
10/1/2023( ചൊവ്വ)
ഇന്ന് ടൈംടേബിൾ പ്രകാരം ആദ്യത്തെ പിരീഡ് 8B യിൽ രസതന്ത്രം എടുത്തിരുന്നു. ജലം എന്ന പാഠഭാഗത്തിലെ പ്രതലബലം എന്ന സവിശേഷതയാണ് ഇന്ന് പഠിപ്പിച്ചത്. ക്ലാസ് നിരീക്ഷിക്കാൻ ഹേന ടീച്ചറും ഉണ്ടായിരുന്നു. ക്ലാസിന്റെ പോരായ്മകൾ ടീച്ചർ ചൂണ്ടിക്കാട്ടി തന്നിരുന്നു. മൂന്ന് പ്രവർത്തനങ്ങളും പരീക്ഷണങ്ങളുടെ സഹായത്തോടെ ചെയ്തതിനാൽ ക്ലാസിൽ കുട്ടികൾ ശ്രദ്ധിച്ചാണ് ഇന്ന് ഇരുന്നത്. ഉച്ചയ്ക്കുശേഷം 9 A യിൽ ഏഴാമത്തെ പിരീഡ് ഫ്രീ ആയിരുന്നതിനാൽ ക്ലാസ് എടുക്കാൻ സാധിച്ചു. കാർബണിന്റെ രൂപാന്തരങ്ങളായ ഗ്രാഫൈറ്റ്, അമോർഫസ് കാർബൺ എന്ന ഭാഗമാണ് എടുത്തത്.
11/1/2023( ബുധൻ)
ഇന്നും ടൈംടേബിൾ അനുസരിച്ച് 8 B യിൽ ആദ്യത്തെ പീരീഡ് ക്ലാസ് ഉണ്ടായിരുന്നു. ജലം എന്ന പാഠഭാഗത്തിലെ ജലത്തിൻറെ ഘടകങ്ങളാണ് ഇന്ന് പഠിപ്പിച്ചത്.പിന്നീട് ഫ്രീ പിരീഡ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
12/1/2023(വ്യാഴം)
ടൈംടേബിൾ പ്രകാരം എനിക്കിന്ന് പിരീഡുകൾ ഒന്നും ഇല്ലായിരുന്നു. എങ്കിലും ആദ്യത്തെ പിരീഡ് എട്ട് ബിയിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു. ഗോളീയ ദർപ്പണങ്ങളിലെ പ്രതിബിംബം രേഖാ ചിത്രങ്ങൾ വഴി കണ്ടെത്തുന്നതായിരുന്നു ഇന്നത്തെ പാഠഭാഗം. രേഖാ ചിത്രങ്ങൾ വരയ്ക്കാൻ കുട്ടികൾ പ്രയാസം നേരിട്ടിരുന്നു.ഉച്ചകഴിഞ്ഞ് പത്താം ക്ലാസുകാരുടെ പിടിഎ മീറ്റിങ്ങും ഉണ്ടായിരുന്നു.
18/1/2023 (വെള്ളി)
ഇന്നും ആദ്യത്തെ പീരീഡ് 8 ബി യിൽ പഠിപ്പിക്കാൻ സാധിച്ചു. ഗോളീയ ദർപ്പണങ്ങളിലെ പ്രതിപതനം എന്ന പാഠഭാഗത്തിലെ ആവർധനം എന്ന അവസാന ഭാഗമാണ് പഠിപ്പിച്ചത്. ശേഷം ഉച്ചയ്ക്ക് ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട സ്കൂളിന് മുന്നിൽ പോസ്റ്ററുകൾ സ്ഥാപിക്കുകയുണ്ടായി.
. 

Comments
Post a Comment