അധ്യാപന പരിശീലനം -ഏഴാം ആഴ്ച
23/1/2023(തിങ്കൾ)
രാവിലെ മാവേലിക്കരPEET മെമ്മോറിയൽ കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച അസംബ്ലി ഉണ്ടായിരുന്നു. സ്കൂളിൻറെ Annual day യുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഹെഡ്മാസ്റ്റർ അസംബ്ലിയിൽ നൽകിയിരുന്നു. മികച്ച രീതിയിലുള്ള ഒരു അസംബ്ലി ആയിരുന്നു അവർ അവതരിപ്പിച്ചത്. ഉച്ചയ്ക്കുശേഷം ഏഴാമത്തെ പിരീഡ് 9A യിൽ ക്ലാസ് ഉണ്ടായിരുന്നു. ഊർജ്ജതന്ത്രത്തിലെ wave motion എന്ന പുതിയ പാഠഭാഗമാണ് തുടങ്ങിയത്. ആനുവൽ ഡേ പ്രോഗ്രാമിന്റെ ഭാഗമായി ഭൂരിഭാഗം കുട്ടികളും പ്രാക്ടീസിന് പോയിരുന്നു. അതിനാൽ ക്ലാസ്സിൽ കുട്ടികൾ കുറവായിരുന്നു.
24/1/2023(ചൊവ്വ)
ആദ്യത്തെ പേരുടെ എട്ടാം ക്ലാസിൽ പഠിപ്പിച്ചു. സ്ഥിത വൈദ്യുതി എന്ന പുതിയ പാഠഭാഗമാണ് തുടങ്ങിയത്.ഉച്ചകഴിഞ്ഞ കുട്ടികൾ പ്രാക്ടീസിന് പോകുന്നതിനാൽ രണ്ടാമത്തെ പിരീഡ് ചോദിച്ചു വാങ്ങി 9A യിൽ പഠിപ്പിച്ചു.കഴിഞ്ഞദിവസം തുടങ്ങിയവ wave motion എന്ന യൂണിറ്റിലെ transverse wave എന്ന ഭാഗമാണ് പഠിപ്പിച്ചത്.
ബിഎഡ് കരിക്കുലത്തിൻറെ ഭാഗമായി ഒരു സ്കൂൾ ആക്ടിവിറ്റി ചെയ്യേണ്ടതിനാൽ കുട്ടികളിൽ ലൈഫ് സ്കിൽ വർക്ക്ഷോപ്പ് നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഉച്ചയ്ക്കുശേഷം 8 ബി യിൽ ഫ്രീ പിരീഡ് കിട്ടിയതിനാൽ ലൈഫ് സ്കിൽ വർക്ക്ഷോപ്പ് ചെയ്യാൻ സാധിച്ചു. കുട്ടികളിൽ ജീവിത നൈപുണ്യങ്ങൾ വളർത്തിയെടുക്കുക എന്നുള്ളതായിരുന്നു ഈ ആക്ടിവിറ്റിയുടെ ലക്ഷ്യം. പല കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്കുള്ളിലെ കഴിവുകളെ ഞങ്ങൾ പ്രോത്സാഹിപ്പിച്ചു. കുഞ്ഞുങ്ങൾ വർക്ക്ഷോപ്പ് നന്നായി ആസ്വദിച്ചിരുന്നു.
25/1/2023(ബുധൻ)
സ്കൂളിൻറെ 102 ആം വാർഷികത്തോടനുബന്ധിച്ചുള്ള പ്രോഗ്രാമുകൾ ആയിരുന്നു ഇന്ന് നടന്നത്. ഒട്ടേറെ വിശിഷ്ട അതിഥികളും വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രാവിലെ തുടങ്ങിയ മീറ്റിംഗിൽ ഓഫീസ് സ്റ്റാഫായ റെജി സാറിന് യാത്രയയപ്പ് നൽകിയിരുന്നു. കൂടാതെ numats പരീക്ഷയിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പ്രസിദ്ധ് പ്രസാദ് എന്ന വിദ്യാർത്ഥിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്കുശേഷം വിദ്യാർഥികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
27/1/2023 ( വെള്ളി)
ഇന്ന് ഉച്ചയ്ക്ക് ശേഷം സോഷ്യൽ സയൻസ് വിഭാഗം നടത്തുന്ന ക്വിസ് പോസ്റ്റർ മത്സരം ഉണ്ടായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള മത്സരങ്ങൾ ആയിരുന്നു അവ. അഞ്ചാമത്തെ പിരീഡ് 9Aയിൽ ഊർജ്ജതന്ത്രം പഠിപ്പിക്കാൻ പോയിരുന്നു. Characteristics of wave എന്ന ഭാഗമാണ് പഠിപ്പിച്ചത്.



Comments
Post a Comment