അധ്യാപന പരിശീലനം -എട്ടാം ആഴ്ച
30/1/2023( തിങ്കൾ)
രാവിലെ തന്നെ കുറച്ച് പേപ്പർ വാല്യൂ ചെയ്യാൻ ടീച്ചർ ഞങ്ങളെ ഏൽപ്പിച്ചിരുന്നു. രാവിലെ തുടങ്ങിയ വാലുവേഷൻ ഉച്ചയ്ക്ക് നിർത്തിവെച്ച ശേഷം ഭക്ഷണം വിതരണം ചെയ്യാൻ പോയിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം വാലുവേഷൻ വീണ്ടും തുടർന്നു. Valuation -ന് ശേഷം ഏഴാമത്തെ പിരീഡ് 9Aയിൽ diagnostic test നടത്തി.
31/1/2023( ചൊവ്വ)
ആദ്യത്തെ പിരീഡ് 8 Bയിൽ ഊജ്ജതന്ത്രത്തിലെസ്ഥിതവൈദ്യുതി എന്ന പാഠഭാഗമാണ് എടുത്തത്. ഇലക്ട്രിക് ചാർജിന്റെ സവിശേഷതകൾ എന്ന പാഠഭാഗം ഇൻക്വയറി ട്രെയിനിങ് മോഡലിന് സഹായത്തോടെയാണ് ക്ലാസ് എടുത്തത്. ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികൾ വിമുഖത കാട്ടിയെങ്കിലും അവരെ ഒന്ന് സഹായിച്ചപ്പോൾ കൂടുതൽ ചോദ്യങ്ങൾ അവർ ചോദിച്ചിരുന്നു. കഴിഞ്ഞദിവസം value ചെയ്ത പേപ്പറിന്റെ ബാക്കികൂടെ പൂർത്തീകരിക്കാൻ ഉണ്ടായിരുന്നു. അതിനാൽ ഉച്ചയ്ക്ക് ശേഷം പേപ്പർ വാല്യൂ ചെയ്യാൻ പോയി. ഏഴാമത്തെ പിരീഡ് 9Aയിൽ ക്ലാസ് ഉണ്ടായിരുന്നു. Wave motion എന്ന പാഠഭാഗത്തിലെ characteristics of wave എന്ന ഭാഗമാണ് എടുത്തത്.
1/2/2023(ബുധൻ)
ഇന്ന് ആദ്യത്തെ പിരീഡ് ക്ലാസ് ഉള്ളതിനാൽ നേരത്തെ സ്കൂളിൽ എത്തിയിരുന്നു.എട്ടാം ക്ലാസിൽ ആദ്യത്തെ പീരീഡ് സ്ഥിത വൈദ്യുതി എന്ന പാഠഭാഗത്തിലെ ഇലക്ട്രോസ്കോപ്പ് എന്ന ഭാഗം പഠിപ്പിച്ചു. പരീക്ഷണങ്ങൾ ഒക്കെ കാണിച്ചുള്ള ക്ലാസ്സ് ആയിരുന്നതിനാൽ കുട്ടികൾ ശ്രദ്ധയോടെയാണ് ഇരുന്നത്. പെട്ടെന്നാണ് ക്ലാസ് നിരീക്ഷിക്കാൻ ചോർച്ച സാർ വന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ആറാമത്തെ പേരേടെ ക്ലാസ് അഡ്ജസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസ്സിൽ longitudinal waves എന്ന ഭാഗമാണ് എടുത്തത്. കുട്ടികൾ ക്ലാസിൽ നിശബ്ദരായാണ് ഇരുന്നത്. നന്നായി ക്ലാസ് എടുക്കാൻ സാധിച്ചു എന്ന് സന്തോഷവും എനിക്ക് ഉണ്ടായിരുന്നു.
1/2/2023(വ്യാഴം)
നാലാമത്തെ പിരീഡ് ഫ്രീ ആയിരുന്നതിനാൽ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു. ശബ്ദത്തിനെക്കുറിച്ചും ശബ്ദത്തിന്റെ സ്പീഡിനെ കുറിച്ചുമായിരുന്നു ക്ലാസ്സ് എടുത്തത്. ഉച്ചയ്ക്കുശേഷം ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകൻ പ്രശാന്തൻ സാർ ക്ലാസ് നിരീക്ഷിക്കാൻ വന്നിരുന്നു. ഞങ്ങൾ ഫിസിക്കൽ സയൻസിലെ അധ്യാപക വിദ്യാർത്ഥികൾ എല്ലാം കൂടി ഒരു ലെസ്സൺ പ്ലാൻ ആണ് എടുത്തത്. വ്യായാമങ്ങളെക്കുറിച്ചും അത് ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ട ആവശ്യകതയെ പറ്റിയും 8Aയിൽ ക്ലാസ് എടുത്തു. ശേഷമെല്ലാവരും ഗ്രൗണ്ടിലേക്ക് പോയിരുന്നു.അധ്യാപക വിദ്യാർത്ഥികൾ കുട്ടികളെ ഗ്രൗണ്ടിൽ നിശബ്ദരായി നിരയിൽ നിർത്തിയ ശേഷം താടാസന ചെയ്യിച്ചു. അരമണിക്കൂറോളം യോഗയും കളികളും ഒക്കെയായി ഗ്രൗണ്ടിൽ തന്നെ തുടർന്നു.
3/2/2023(വെള്ളി)
പ്രതീക്ഷിക്കാതെ നാലാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു. Wave motion എന്ന യൂണിറ്റിലെ multiple reflection of sound എന്ന ഭാഗമാണ് പഠിപ്പിച്ചത്.ഉച്ചയ്ക്കു ശേഷമുള്ള അഞ്ചാമത്തെ പിരീഡും ഒമ്പതാം ക്ലാസിൽ പഠിപ്പിച്ചു. Reverberation എന്ന ഭാഗമാണ് എടുത്തത്.കുട്ടികൾ Eco എന്ന കൺസെപ്റ്റുമായി തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ഉദാഹരണങ്ങൾ എടുത്തു പറഞ്ഞ് തിരുത്തുവാൻ ഈ ക്ലാസ് ഉപകരിച്ചു.
Comments
Post a Comment