അധ്യാപന പരിശീലനം എട്ടാം ആഴ്ച
31/7/2023 ( തിങ്കൾ )
അധ്യാപന പരിശീലനത്തിന്റെ 31-ാം ദിവസം. രാവിലെ 9:45ന് അസംബ്ലി ഉണ്ടായിരുന്നു. 9 ബിലെ കുട്ടികളായിരുന്നു അസംബ്ലി അവതരിപ്പിച്ചത്. ശാസ്ത്രത്തിന് പ്രാധാന്യം നൽകിയ അസംബ്ലി ആയിരുന്നു ഇന്ന് നടന്നത് . ചന്ദ്രയാൻ മൂന്നിന്റെ വിവരങ്ങൾ ചുരുക്കത്തിൽ ശ്രേയസ് പറയുകയുണ്ടായി .രണ്ടാമത്തെ പിരീഡ് 9bq യിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു. കെമിക്കൽ ബോണ്ടിംഗ് എന്ന യൂണിറ്റിലെ കെമിക്കൽ ഫോർമുല എന്ന ഭാഗമാണ് പഠിപ്പിച്ചത് സജീവ് സാർ ക്ലാസ് നിരീക്ഷിക്കാൻ ഉണ്ടായിരുന്നു .കുട്ടികൾ അച്ചടക്കത്തോടെ ഇരുന്നതിനാൽ പഠിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. അഞ്ചാമത്തെ പിരീഡ് 8 എ യിൽ അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി .ആറാമത്തെ പിരീഡ് 9 എയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചിരുന്നു .ഇക്വേഷൻസ് ഓഫ് മോഷന്റെ ഡെറിവേഷൻ പഠിപ്പിച്ച ശേഷം കണക്ക് ചെയ്തു .
1/8/2023 ( ചൊവ്വ )
അധ്യാപന പരിശീലനത്തിന്റെ 32-ാം ദിവസം .പതിവുപോലെ നേരത്തെ സ്കൂളിൽ എത്തിയിരുന്നു. ആദ്യത്തെ പീരീഡ് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു. ടീച്ചറിന്റെ നിർദ്ദേശപ്രകാരം പുതിയ പാഠഭാഗം തുടങ്ങിയിരുന്നു .ബലം എന്ന യൂണിറ്റാണ് പഠിപ്പിച്ചത് .കുട്ടികൾക്ക് കാന്തിക ശക്തി മനസ്സിലാക്കാൻ കാന്തങ്ങൾ ക്ലാസിൽ കാണിച്ചിരുന്നു .എല്ലാവർക്കും ആദ്യമായി കാന്തത്തെ സ്പർശിക്കുന്നതിന്റെ ആവേശം ഉണ്ടായിരുന്നു. ക്ലാസ് നിരീക്ഷിക്കാൻ ദിവ്യ ടീച്ചറും ഉണ്ടായിരുന്നു. അഞ്ചാമത്തെ 8 സിയിൽ ക്ലാസ് ഉണ്ടായിരുന്നു .പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യാൻ ഈ സമയം വിനിയോഗിച്ചു .
2/8/2023 (ബുധൻ )
അധ്യാപന പരിശീലനത്തിന്റെ 33 ആം ദിവസം ഇനി രണ്ട് നാൾ കൂടിയ ബാക്കിയുള്ളൂ .കുഞ്ഞുങ്ങളുടെ ടീച്ചറായി ഇത്രയും ദിവസം അവരോടൊപ്പം കഴിഞ്ഞിട്ട് പെട്ടെന്ന് പോകുമ്പോൾ സങ്കടം തോന്നുന്നു. ഇന്ന് ടൈംടേബിൾ പ്രകാരം ക്ലാസ് ഇല്ലായിരുന്നു .നാലാമത്തെ പിരീഡ് ആറാം ക്ലാസ്സിൽ സബ്സ്റ്റിറ്റ്യൂഷൻ പോയിരുന്നു .കുട്ടികളെ ഗ്രൂപ്പായി തിരിച്ച് ശേഷം ക്വിസ് നടത്തി .ലോകത്തിൽ നടക്കുന്ന പലകാര്യങ്ങളെ കുറിച്ചും ഈ കുട്ടികൾ മനസ്സിലാക്കിയിരുന്നു അഞ്ചാമത്തെ പിരീഡ് അഞ്ചാം ക്ലാസിലാണ് സബ്സ്റ്റ്യൂഷന് പോയത്. അഞ്ചാം ക്ലാസിലെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു .ഏഴാമത്തെ പേരുടെ എട്ട് സിയിൽ ക്ലാസ് ഉണ്ടായിരുന്നു.പ്രോജക്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് ഈ പിരീഡ് ചെയ്തത് .
3/8/2023 ( വ്യാഴം )
അധ്യാപന പരിശീലനത്തിന്റെ 34ആം ദിവസം ഇന്നത്തെ അസംബ്ലിയിലെ കുട്ടികളെ പരിശീലിപ്പിച്ചത് ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളായിരുന്നു .എല്ലാവരും നല്ല രീതിയിൽ അവരെ ഏൽപ്പിച്ച കടമകൾ നിർവഹിച്ചു. ഹെഡ്മാസ്റ്റർ അസംബ്ലിയെ കുറിച്ച് നല്ല അഭിപ്രായം പറയുകയുണ്ടായി .അസംബ്ലിക്ക് ശേഷം രണ്ടാമത്തെ പിരീഡ് എട്ട് സിയിൽ ക്ലാസ് ഉണ്ടായിരുന്നു .ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു. കെമിസ്ട്രിയിലെ രണ്ടാം യൂണിറ്റിലെ കെമിക്കൽ ഇക്വേഷൻ എന്ന ഭാഗമാണ് എടുത്തത്. മൂന്നാമത്തെ പിരീട് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു .എൻറെ അധ്യാപനത്തെ കുറിച്ചുള്ള ഫീഡ്ബാക്ക് കുട്ടികളിൽ നിന്നും വാങ്ങി .മിക്ക കുട്ടികളുടെയും മുഖത്ത് ഞങ്ങൾ പോകുന്നതിന്റെ സങ്കടം ഉണ്ടായിരുന്നു. അഞ്ചാമത്തെ പിരീട് 9 എയിൽ ക്ലാസ് ഉണ്ടായിരുന്നു. ഇക്വേഷൻസ് ഓഫ് മോഷൻ എന്ന പാഠഭാഗത്തെ കണക്കുകൾ ചെയ്യാനും നോട്ടു നോക്കുവാനും ഈ സമയം വിനിയോഗിച്ചു .
4/8/2023 ( വെള്ളി )
അധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. അധ്യാപകരെല്ലാം ഞങ്ങൾ പോകുന്നതിനുള്ള സങ്കടം അറിയിച്ചിരുന്നു. അതിലേറെ സങ്കടം ഞങ്ങൾക്കും ഉണ്ടായിരുന്നു .ഇന്റർവെല്ലിന് സ്റ്റാഫ് റൂമിൽ വന്ന ജോണി ഞങ്ങളുടെ അധ്യാപനത്തിന്റെ മികവുകൾ ചൂണ്ടിക്കാട്ടിയിരുന്നു . അനവധി വർഷത്തെ എക്സ്പീരിയൻസ് ഉള്ള സാറിൽ നിന്ന് ലഭിച്ച അംഗീകാരത്തെ സന്തോഷത്തോടെ സ്വീകരിച്ചു .മൂന്നാമത്തെ പിരീഡ് 9 എയിൽ ക്ലാസ് ഉണ്ടായിരുന്നു. പാഠഭാഗത്തിന്റെ നോട്ട് പൂർത്തീകരിക്കാൻ സമയം വിനിയോഗിച്ചു . അഞ്ചാമത്തെ പിരീഡ് എട്ട് സിയിലെ കുറച്ചു കുട്ടികളെ എസ്പിസി റൂമിലേക്ക് കൊണ്ടുപോയിരുന്നു. ട്രാഫിക് റൂൾസിനെ പറ്റിയുള്ള ക്ലാസ് എടുക്കുവാനും സമയം കണ്ടെത്തി. ആറാമത്തെ പിരീഡും 8 സിയിൽ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചു . മൂന്ന് മണിക്ക് സ്കൂൾ വിട്ട ശേഷം ഞങ്ങൾക്ക് ടീച്ചേഴ്സ് ഒരു യാത്ര അയപ്പ് നൽകി. ഓരോ അധ്യാപകരും അവരവരുടെ അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ്സിനെ പറ്റിയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഞങ്ങളുടെ ഭാഗത്ത് നിന്നും അമൃത മറുപടി നൽകിയിരുന്നു . സ്കൂളിൽ നിന്നും വിട്ടുപോരാൻ നല്ല സങ്കടം തോന്നിയിരുന്നു.ഷംല ടീച്ചറിനോടും ജോണി സാറിനോടും അവസാനമായി യാത്ര പറഞ്ഞ ശേഷം സ്കൂളിൽ നിന്നും യാത്രയായി .





Comments
Post a Comment