അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

26/6/2023
തിങ്കൾ 
       ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷൄൽ അസംബ്ലി ഉണ്ടായിരുന്നു .ലഹരി വിരുദ്ധ പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി .ലഹരി വിരുദ്ധ ബോധവൽക്കരണം പോസ്റ്റർ മുതലായവ അസംബ്ലിയെ വ്യത്യസ്തമാക്കി .9 ബി യിലെ കുട്ടികളായിരുന്നു അസംബ്ലി നടത്തിയത് .ഒന്നാമത്തെയും രണ്ടാമത്തെ പിരീഡ് ഒമ്പത് ബിയിൽ കെമിസ്ട്രി പഠിപ്പിച്ചു .സ്ട്രക്ചർ ഓഫ് ആറ്റം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് .മൂന്നാമത്തെയും നാലാമത്തെയും പിരീഡ് വായനാദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് പ്രോഗ്രാമിന് വേണ്ടി ചോദ്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു .കൃത്യം രണ്ടുമണിക്ക് തന്നെ യു പി സെഷൻ ക്വിസ് തുടങ്ങിയിരുന്നു അഞ്ചാമത്തെയും ആറാമത്തെയും പീരീഡ്8 ക്ലാസ് ഉള്ളതിനാൽ പ്രോഗ്രാമിൽ പങ്കുചേരാൻ സാധിച്ചില്ല.രണ്ടുപിരീടും  ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു .വ്യാപ്തം സാന്ദ്രത ,യൂണിറ്റുകൾ എഴുതുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എന്ന ഭാഗമാണ് എടുത്തത് .8 യിൽ ഫിസിക്സിന്റെ ഒരുപാട് തീർക്കാനും സാധിച്ചു .ഏഴാമത്തെ പിരീഡ് എട്ട് ബിയിൽ സബ്സ്റ്റിറ്റ്യൂഷന്  പോയിരുന്നു .






27/6/2023
ചൊവ്വ 
     അധ്യാപന പരിശീലനത്തിന്റെ പന്ത്രണ്ടാം ദിവസം .പതിവുപോലെ നേരത്തെ സ്കൂളിൽ എത്തിയിരുന്നു .ആദ്യത്തെ പീരീഡ് 8എയിൽ ക്ലാസ് ഉണ്ടായിരുന്നു .പുതിയ ചാപ്റ്റർ ആയ ചലനം എന്നതിൻറെ  അവലംബക വസ്തു എന്ന ഭാഗമാണ് എടുത്തത് .ഉച്ചഭക്ഷണത്തിന് ശേഷം സ്കൂൾ വിടുകയാണ് ഉണ്ടായത് അതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള 8 സിയിൽ കെമിസ്ട്രി ക്ലാസ് എടുക്കാൻ സാധിച്ചിരുന്നില്ല 




30/6/2023
വെള്ളി 
     ഇന്ന് ആദ്യത്തെ പീരീഡ് ഏഴാം ക്ലാസിൽ സബ്സ്റ്റ്യൂഷന് പോയിരുന്നു .ഹാജർ എടുക്കാൻ HM രജിസ്റ്റർ കൊണ്ട് തന്നിരുന്നു .കുഞ്ഞുങ്ങൾ ബഹളം വയ്ക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു .അവർക്ക് ഇഷ്ടപ്പെട്ട ഒരു യാത്രയെക്കുറിച്ച് വിവരിക്കാൻ ആവശ്യപ്പെട്ടു .കുറച്ചു കുട്ടികൾ വിവരണം എഴുതി കാണിച്ചു. അതിൽ മികച്ച മൂന്ന് വിവരണത്തിന് സമ്മാനം നൽകാമെന്ന് ഉറപ്പു നൽകി .മൂന്നാമത്തെ പിരീഡ് 9 യിൽ ഫിസിക്സ് പഠിപ്പിച്ചു .കേശികത്വം എന്ന ഭാഗമാണ് പഠിപ്പിച്ചത് .നാലാമത്തെ പിരീഡിൽ 9എയിൽ നോട്ട് പറഞ്ഞുകൊടുക്കാൻ സമയം വിനിയോഗിച്ചു .ഉച്ചയ്ക്ക് ഡിസിപ്ലിമെൻറ് ഡ്യൂട്ടിക്ക് പോയിരുന്നു .ആറാമത്തെ പിരീഡ് എട്ട് സെയിൽ കെമിസ്ട്രി പഠിപ്പിച്ചു .ഡിഫ്യൂഷൻ എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഏഴാമത്തെ പിരീഡ് 8എഷിൽ ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്തി .സ്കൂൾ വിട്ട ശേഷം സോഷ്യൽ സയൻസ് അധ്യാപകൻ, ജോലി സാധ്യതയെ പറ്റിയും ആംഗലേയഭാഷയുടെ പ്രാധാന്യത്തെ പറ്റിയും ഞങ്ങളോട് സംസാരിച്ചു .സാറിന് സമസ്ത മേഖലയെ പറ്റിയും നല്ല അറിവുണ്ട് .സാറിൻറെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനം നൽകുന്ന ആയിരുന്നു .

1/6/2023
ശനി 
       ബക്രീദ് പ്രമാണിച്ച് പ്രമാണിച്ച്  അവധി  തന്നിരുന്നതിനാൽ    ഈ ശനിയാഴ്ച സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു .ആദ്യത്തെ പിരീഡ് എട്ട് സീൽ സബ്സിഡിയൂഷനും പോയിരുന്നു.ലെസ്സൺ പ്ലാൻ അനുസരിച്ച്   ക്ലാസ് എടുത്തു.പലതരത്തിലുള്ള മിശ്രിതങ്ങളെ എങ്ങനെ വേർതിരിച്ചെടുക്കാൻ സാധിക്കും എന്നതായിരുന്നു ഇന്നത്തെ പാഠഭാഗം . രണ്ടാമത്തെ പിരിട് ഏഴാം ക്ലാസിൽ സബ്സ്റ്റിറ്റ്യൂഷന് പോയി. സാമൂഹ്യശാസ്ത്രത്തിന്റെ പിരീഡ് ആയതിനാൽ കുട്ടികളോട് പാഠപുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു .പണ്ട് സാമൂഹ്യശാസ്ത്രം പഠിക്കാൻ വിമുഖത കാട്ടിയിരുന്ന എനിക്ക് ഇപ്പോൾ ഈ വിഷയത്തോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി .ഉച്ചഭക്ഷണ വിതരണത്തിൽ പങ്കാളിയായി .ആറാം പിരീഡ് എട്ടു ബി യിൽ സബ്സ്റ്റ്യൂഷൻ ഉണ്ടായിരുന്നു .എന്നാൽ ക്ലാസ്സുള്ള കാര്യം നന്ദിത ടീച്ചർ ഓർമിച്ചപ്പോഴാണ് പോയത് .ഏഴാമത്തെ പിരീഡ് 9 ബി യിൽ കെമിസ്ട്രി റിവിഷൻ നടത്തി .

Comments

Popular posts from this blog

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച