അധ്യാപന പരിശീലനം- നാലാം ആഴ്ച

 2/1/2023(Monday) 

   മന്നംജയന്തി പ്രമാണിച്ച് വിദ്യാലയത്തിന് അവധിയായിരുന്നു.

3/1/2023 (Tuesday)

   ക്രിസ്തുമസ് അവധിക്ക് ശേഷമുള്ള പുതുവർഷത്തിലെ ആദ്യത്തെ അധ്യാപന പരിശീലന ദിനം ആയിരുന്നു ഇന്ന്. കുറേ ദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ കാണുന്നതിന്റെ സന്തോഷവും ഉണ്ട്. പതിവിലും നേരത്തെ സ്കൂളിൽ എത്തിയിരുന്നു.എട്ടാം ക്ലാസിലെ പ്രൊജക്ടർ കണക്ട് ആകാഞ്ഞത് കാരണം ലെസൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ കുട്ടികൾക്ക് മുൻപ് പഠിച്ച കാര്യങ്ങൾ ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞുകൊടുക്കാൻ ഈ സമയം വിനിയോഗിച്ചു. 9 യിൽ ക്ലാസ് എടുത്തു. Conservation of energy എന്ന പാഠഭാഗമാണ് എടുത്തത്.അഡ്വാൻസ് ഓർഗനൈസർ മോഡലിന് സഹായത്തോടെയാണ് ലെസ്സൺ പ്ലാൻ തയ്യാറാക്കിയിരുന്നത്.മോഡലുകളുടെ സഹായത്തോടെ എടുക്കുന്ന ക്ലാസുകൾ കുട്ടികൾക്ക് എളുപ്പം മനസ്സിലാകുന്നുണ്ട്.

4/1/2023(Wednesday)

  ഇന്നും പതിവുപോലെ നേരത്തെ സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്ത ശേഷം ക്ലാസിനു വേണ്ടി തയ്യാറെടുത്തു. ഒന്നാമത്തെ പീരീഡ് എട്ടാം ക്ലാസിൽ ജലം എന്ന പാഠഭാഗമാണ് തുടങ്ങിയത്. വീഡിയോയുടെ സഹായത്താൽ ആയിരുന്നു പഠിപ്പിച്ചത്. കുഞ്ഞുങ്ങൾക്ക് വീഡിയോ കണ്ടു പഠിക്കാൻ വളരെ ഇഷ്ടമായിരുന്നു. ഇന്ന് വേറെ ക്ലാസ് ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണ വിതരണത്തിലും ഞങ്ങൾ പങ്കാളികളായി




                            
   5/1/2023( Thursday) 
കൃത്യം 9ന് തന്നെ സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു. ടൈംടേബിൾ അനുസരിച്ച് ഇന്ന് പിരീഡുകൾ ഒന്നും എനിക്ക് ഇല്ലായിരുന്നു. ഉച്ചകഴിഞ്ഞുള്ള ഫ്രീ പിരീഡ് 8 ക്ലാസിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ജലം എന്ന പാഠഭാഗത്തിന്റെ തുടർ ഭാഗമാണ് എടുത്തത്.കുട്ടികൾക്ക് പരിചയമുള്ള ഉദാഹരണങ്ങളും സന്ദർഭങ്ങളും ഉൾപ്പെടുത്തിയാണ് ക്ലാസ് എടുത്തത്. താപ ധാരിത പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ അവർ വീഡിയോയിലൂടെ മനസ്സിലാക്കി.

6/1/2023(Friday)
 
   കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തിയിരുന്നു. പ്രാർത്ഥനയ്ക്കുശേഷം രജിസ്റ്ററിൽ സൈൻ ചെയ്തു. എട്ടാം ക്ലാസിൽ ആദ്യത്തെ പീരീഡ് ഫ്രീ ആയിരുന്നതിനാൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു.ജലം എന്ന പാഠഭാഗത്തിലെ ജലത്തിൻറെ ഖനിഭവിക്കൽ അസ്വാഭാവിക വികാസം തുടങ്ങിയ ഭാഗങ്ങളാണ് എടുത്തത്. പ്രയാസമേറിയ ഭാഗമായതിനാൽ വീഡിയോയുടെ സഹായത്തോടെയാണ് ക്ലാസ് എടുത്തത്. ടൈംടേബിൾ പ്രകാരം ഒമ്പതാം ക്ലാസിൽ അഞ്ചാമത്തെ പീരീഡ്  ക്ലാസ് ഉണ്ടായിരുന്നു. അവർക്കനർജി പവർ എന്ന പാഠഭാഗത്തിലെ അവസാന ഭാഗമായ പവർ എന്ന വിഷയമാണ് പഠിപ്പിച്ചത്. മോഡലിന്റെ സഹായത്തോടെയാണ് ക്ലാസ് എടുത്തത്. അതുകൊണ്ടുതന്നെ ക്ലാസ് വളരെ ഭംഗിയായി എടുക്കാൻ സാധിച്ചു.

7/1/2023( Saturday)

       തിങ്കളാഴ്ച (2/1/2023) അവധിയായിരുന്നതിനാൽ തിങ്കളാഴ്ചത്തെ ടൈംടേബിൾ പ്രകാരം ശനിയാഴ്ച ക്ലാസ് ഉണ്ടായിരുന്നു. ഇന്ന് സ്കൂളിലെ അഞ്ചു മുതൽ 10 വരെ ഉള്ള ക്ലാസിലെ കുട്ടികൾ വിനോദയാത്രയ്ക്ക് പോയിരുന്നു. അതിനാൽ തന്നെ സ്കൂളിൽ ഹാജരായ കുട്ടികൾ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഠഭാഗങ്ങൾ  പഠിപ്പിക്കാൻ അതുകൊണ്ട് സാധിച്ചിരുന്നില്ല. നടന്ന നിർദ്ദേശപ്രകാരം ഞങ്ങൾ സ്കൂളിലെ ലൈബ്രറി വൃത്തിയാക്കാൻ തീരുമാനിച്ചു. ഉച്ചവരെ ഞങ്ങൾ ഒരുമിച്ച് ലൈബ്രറി വൃത്തിയാക്കി. ഉച്ചഭക്ഷണത്തിനുശേഷം ലോങ്ങ് ബെൽ അടിച്ചു .ഏകദേശം രണ്ടരയോടെ  വീട്ടിലേക്ക് യാത്രയായി.
                                                                                    .     


.       

                             



                                

Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച