അധ്യാപന പരിശീലനം- മൂന്നാം ആഴ്ച



 അധ്യാപന പരിശീലനത്തിന്റെ മൂന്നാം ആഴ്ചയും കഴിഞ്ഞിരിക്കുന്നു. കുട്ടികൾക്ക് ഈയാഴ്ച കൂടി പരീക്ഷ ഉണ്ടായിരുന്നു.

19/12/2022(Monday )

ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. എക്സാം ഡ്യൂട്ടി രാവിലെ ഇല്ലായിരുന്നു. എങ്കിലും ഒരു മണിക്കൂർ ടീച്ചറിന്റെ വന്നപ്പോൾ റൂം നമ്പർ ഫോറിൽ സബ്സ്റ്റ്യൂട്ടായി നിന്നിരുന്നു. കുട്ടികൾ അച്ചടക്കത്തോടെയാണ് പരീക്ഷയെഴുതിയത്.

20/12/2022(Tuesday).

   കൃത്യം 9 20 സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ സൈൻ ചെയ്യുകയും ചെയ്തു. രാവിലെ എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നു. മൂന്നാം നമ്പർ ഹാളിൽ ആയിരുന്നു ഡ്യൂട്ടി. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫിസിക്സും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് കെമിസ്ട്രിയുമായിരുന്നു പരീക്ഷ. 11 കാലോട് കൂടി പരീക്ഷ അവസാനിക്കുകയും പേപ്പർ വാങ്ങി ഓഫീസിൽ എത്തിക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം ഡ്യൂട്ടി ഇല്ലായിരുന്നു.

21/12/2022( Wednesday)

ഇന്ന് നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. എക്സാം ഡ്യൂട്ടി ഒന്നും തന്നെ ഇല്ലായിരുന്നു. വർക്ക് ചെയ്യാനായി സമയം ഉപയോഗിച്ചു.

22/12/2022( Thursday)

ഇന്ന് പരീക്ഷയുടെ അവസാന ദിനം ആയിരുന്നു.കോളേജിലെ    ക്രിസ്തുമസ് പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ സ്കൂളിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നു. കോളേജ് യൂണിയൻറെ(Emile) നേതൃത്വത്തിലുള്ള ക്രിസ്തുമസ് ആഘോഷ പരിപാടിയിൽ പങ്കെടുത്തു.



23/12/2022 ( Friday)

പരീക്ഷകളെല്ലാം അവസാനിച്ചിരിക്കുന്നു. ഇന്ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷമായിരുന്നു. കുട്ടികളുടെ സഹായത്തോടെ ഞങ്ങൾ ക്രിസ്മസ് ട്രീ അലങ്കരിച്ചു. ഏകദേശം പത്തരയോടെ പരിപാടി തുടങ്ങി. ക്രിസ്തുമ സന്ദേശം നൽകാനായി വൈദികനും എത്തിച്ചേർന്നിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപക വിദ്യാർത്ഥികളായ ഞങ്ങളും ഒരു കരോൾ ഗാനം ആലപിച്ചിരുന്നു. ശേഷം എല്ലാവർക്കും ടീച്ചർ ക്രിസ്തുമസ് കേക്ക് സമ്മാനിച്ചു. ഉച്ചയോടെ പരിപാടി അവസാനിച്ചു.

       

     



    



Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച