അധ്യാപന പരിശീലനം -അഞ്ചാം ആഴ്ച

10/7/2023
തിങ്കൾ 
       അധ്യാപന പരിശീലനത്തിന്റെ 17ആം ദിവസം .രാവിലെ അസംബ്ലി ഉണ്ടായിരുന്നു .10 സിയിലെ കുട്ടികൾ മികച്ച രീതിയിൽ ആണ് അസംബ്ലി അവതരിപ്പിച്ചത് .വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രസംഗം അസംബ്ലിയെ വ്യത്യസ്തമാക്കി .രണ്ടാമത്തെ പിരീഡ് 9 ബി യിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു .കെമിക്കൽ ബോണ്ടിംഗ് എന്ന പാഠത്തിലെ അയോണിക് ബോണ്ടിംഗ് എന്ന ഭാഗമാണ് എടുത്തത്  .മൂന്നാമത്തെ പിരീഡ് 9 എ യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .വിസ്കസ് ഫോഴ്സ് എന്ന ഭാഗമാണ് എടുത്തത് .ഈ ക്ലാസിൽ പഠിപ്പിക്കാൻ നല്ല ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് .നാലാമത്തെ പിരീഡ് വിസ്മയയുടെ കൂടെ എട്ട് സിയിൽ ഡയഗണോസ്റ്റിക് ടെസ്റ്റ് നടത്താൻ സഹായിച്ചു .അഞ്ചാമത്തെ പിരീഡ് 8 ക്ലാസ് ഉണ്ടായിരുന്നു .ചലനം എന്ന പാഠത്തിലെ വേഗം പ്രവേഗം എന്നീ ഭാഗങ്ങളാണ് പഠിപ്പിച്ചത് .


11/7/2023
ചൊവ്വ 
     അധ്യാപന പരിശീലനത്തിന്റെ 18ആം ദിവസം .ആദ്യത്തെ പിരീഡ് 8എ യിൽ ക്ലാസ് ഉണ്ടായിരുന്നു .സമ വേഗം അസമവേഗം എന്ന ഭാഗമാണ് എടുത്തത്  എടുത്തത് .ഉച്ചകഴിഞ്ഞ് ആദ്യത്തെ പീരിയഡ് 8സി യിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു .സെപ്പറേറ്റിംഗ് ഫണൽ ഉപയോഗിച്ചും സബ്ളിമേഷൻ   ഉപയോഗിച്ചും ഘടകങ്ങളെ വേർതിരിക്കുന്നത് പരീക്ഷണങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെ പഠിപ്പിച്ചു .

12/7/2023
ബുധൻ 
    അധ്യാപന പരിശീലനത്തിന്റെ 19 ആം ദിവസം .ഇന്ന്  ഓപ്ഷണൽ അധ്യാപകൻ ക്ലാസ് നിരീക്ഷിക്കാൻ വന്നിരുന്നു .എട്ട് സിയിലെ കെമിസ്ട്രി ക്ലാസ് ആണ് സാർ നിരീക്ഷിച്ചത് .സെൻട്രി ഫ്യൂക്കേഷൻ ആൻഡ് ക്രോമറ്റോഗ്രാഫി എന്ന ഭാഗമാണ് എടുത്തത് .പരീക്ഷണങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെയാണ് ക്ലാസ് എടുത്തത് .ക്ലാസ് പരീക്ഷിച്ച ശേഷം പോരായ്മകൾ സർ ചൂണ്ടിക്കാട്ടി.ഉച്ചയ്ക്കുശേഷം സോഷ്യൽ സയൻസ് ടീച്ചർ നടത്തിയ ക്വിസ്സിൽ സഹായിക്കാൻ പോയിരുന്നു .അവസാനത്തെ പിരീഡ് ഒമ്പത് ബിയിൽ കെമിസ്ട്രി ക്ലാസ് ഉണ്ടായിരുന്നു .


13/7/2023
വ്യാഴം 
      അധ്യാപന പരിശീലനത്തിന്റെ ഇരുപതാം ദിവസം .ചാറ്റ മഴയുള്ളതിനാൽ ഇന്നത്തെ അസംബ്ലി മാറ്റി വെച്ചിരുന്നു .രണ്ടാമത്തെ പിരീഡ്  എട്ട് സിയിൽ ക്ലാസ് ഉണ്ടായിരുന്നു. പഠിപ്പിച്ച അധ്യായത്തിന്റെ നോട്ട് പറയുവാനും റിവിഷൻ ചെയ്യുവാനും സമയം വിനിയോഗിച്ചു .ശേഷം നാലാമത്തെ പിരീഡ് 8 ബിയിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .അഞ്ചാമത്തെ പിരീഡ് 9 ക്ലാസ് ഉണ്ടായിരുന്നു .വിസ്കസ് ഫോഴ്സിന്റെ ബാക്കിയുള്ള ഒരു ചെറിയ ഭാഗം പറയാനുണ്ടായിരുന്നു. ഇന്ന് പാഠഭാഗം തീർത്ത ശേഷം കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ കുട്ടികളെ സഹായിച്ചു .

14/7/2023
വെള്ളി  
    അധ്യാപന പരിശീലനത്തിന്റെ 21-ാം ദിവസം .ഇന്ന് ഒമ്പതരയ്ക്ക് ക്ലാസ്സ് തുടങ്ങിയിരുന്നു .ടീച്ചറിന്റെ  നിർദ്ദേശപ്രകാരം ഒന്നാമത്തെ പിരീഡ് എട്ടു ബിയിൽ സബ്സ്റ്റിറ്റ്യൂഷൻ പോയിരുന്നു .ഹാജർ എടുത്തശേഷം ഫിസിക്സിലെ ആദ്യത്തെ യൂണിറ്റിലെ ചോദ്യങ്ങൾ ചോദിച്ചു .കുട്ടികൾക്ക് പ്രയാസമെന്ന് തോന്നിയ ചില ഭാഗങ്ങൾ വ്യക്തമാക്കി കൊടുത്തു .മൂന്നാമത്തെ പിരീഡ് 9 എ യിൽ ക്ലാസ് ഉണ്ടായിരുന്നു .ദ്രവ ബലങ്ങൾ എന്ന അധ്യായം റിവിഷൻ ചെയ്യാൻ സമയം വിനിയോഗിച്ചു .ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 9 എ യിൽ വീണ്ടും സബ്സ്റ്റിറ്റ്യൂഷന്  പോകേണ്ടിവന്നു.ചലന സമവാക്യങ്ങൾ എന്ന ഒരു പുതിയ അധ്യായമാണ് തുടങ്ങിയത് ..വൈകിട്ട് മൂന്നര തൊട്ട് 5കാലം വരെ എസ് ആർ എം മീറ്റിംഗ് ഉണ്ടായിരുന്നു .അധ്യാപകർ പഠിപ്പിച്ചു തീർന്ന ഭാഗങ്ങളെപ്പറ്റിയും യൂണിറ്റ് ടെസ്റ്റിനെ പറ്റിയും ഒക്കെ സംസാരിച്ചു .സ്കൂളിലെ പ്രശ്നപരിഹാരമാർഗങ്ങളെ പറ്റിയും ചർച്ച ചെയ്തിരുന്നു .മീറ്റിംഗ് വളരെയധികം സമയത്തേക്ക് നീണ്ടു പോയിരുന്നു  .എങ്കിലും ഞങ്ങൾക്ക് മീറ്റിംഗ് പുതിയൊരു അനുഭവമായിരുന്നു.

Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച