അധ്യാപന പരിശീലനം _നാലാം ആഴ്ച

3/7/2023
തിങ്കൾ 
       അധ്യാപന പരിശീലനത്തിന്റെ പതിനഞ്ചാം ദിവസം .സ്കൂളിലേക്ക് എത്തിച്ചേർന്നതിനുശേഷം അതിശക്തമായ മഴ പെയ്യാൻ തുടങ്ങിയിരുന്നു .പല കുട്ടികളും മഴ  നനഞ്ഞാണ് സ്കൂളിൽ എത്തിയിരുന്നത്.രണ്ടാമത്തെ പിരീഡ് 9 ബി യിൽ ക്ലാസ് ഉണ്ടായിരുന്നു .പുതിയ അധ്യായമായ കെമിക്കൽ ബോണ്ടിംഗ് തുടങ്ങി .ക്ലാസ് മാനേജ്മെൻറ് പ്രയാസകരമായി ഇന്ന് അനുഭവപ്പെട്ടു .അഞ്ചാമത്തെ പിരീഡ് 8 എയിൽ ക്ലാസ് ഉണ്ടായിരുന്നു .മോഷൻ എന്ന അധ്യായത്തിലെ ഡിസ്റ്റൻസ് ആൻഡ് ഡിസ്പ്ലേസ്മെൻറ് എന്ന ഭാഗമാണ് പഠിപ്പിച്ചത് .ഉച്ചയ്ക്ക് ശേഷമുള്ള പീരിയഡുകളിൽ കുട്ടികൾ കൂടുതൽ അസ്വസ്ഥരാണ് .അതിനാൽ എട്ടാം ക്ലാസിൽ ക്ലാസ് മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടു .മാത്രമല്ല ക്ലാസ്സിൽ ചില സ്ഥലങ്ങളിൽ മഴവെള്ളം ചോരുന്നുണ്ടായിരുന്നു .അതിനാൽ കുട്ടികൾക്ക്  ഇരിക്കാനും ബുദ്ധിമുട്ട് നേരിട്ടു . 

5/7/2023
ബുധൻ 
       അധ്യാപന പരിശീലനത്തിന്റെ പതിനാറാം ദിവസം ..നല്ല മഴയതാണ് സ്കൂളിൽ എത്തിയത് .വിദ്യാർത്ഥികളും മഴനഞ്ഞാണ് സ്കൂളിലെത്തിയിരുന്നത് .ഇന്ന് മൂന്നാമത്തെ പീരീഡ് എട്ട് ബി യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .കുട്ടികളെ അടക്കി ഇരുത്താൻ പ്രയാസകരമായിരുന്നതിനാൽ കെമിസ്ട്രിയിലെ കുറച്ച് ചോദ്യങ്ങൾ ചോദിക്കാമെന്ന് തീരുമാനിച്ചു .പടഭാഗം പഠിച്ച് പറഞ്ഞുകേൾപ്പിക്കാനും ആവശ്യപ്പെട്ടു .ഏഴാമത്തെ പിരീഡ് 9 ബി യിൽ ക്ലാസ് ഉണ്ടായിരുന്നു .വളരെ കുറച്ചു കുട്ടികൾ മാത്രമേ ക്ലാസിൽ ഉണ്ടായിരുന്നുള്ളൂ .അതിനാൽ കുട്ടികളുടെ നോട്ടുബുക്ക് കറക്റ്റ് ചെയ്യാൻ സമയം വിനിയോഗിച്ചു .

Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച