അധ്യാപന പരിശീലനം ആറാം ആഴ്ച

19/7/2023
ബുധൻ 
    
അധ്യാപന പരിശീലനത്തിന്റെ 22 ആം ദിവസം .ആദ്യത്തെ പേരുടെ ഒമ്പത് ബി യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .കുട്ടികളോട് പാഠഭാഗത്തിലെ ചോദ്യങ്ങൾ ചോദിച്ച് അവരെ പഠനത്തിലേക്ക് ആകർഷിച്ചു .കെമിസ്ട്രി അധ്യാപകനായ സജീവ് സാർ ട്രെയിനിങ്ങിന് പോയതിനാൽ കുറച്ചു ക്ലാസുകളിൽ പരീക്ഷ  നടത്താൻ ഏൽപ്പിച്ചിരുന്നു .രണ്ടാമത്തെ പിരീഡ് ഒമ്പത് സീലും മൂന്നാമത്തെ പീരീഡ് 10 ഡിയിലും ആറാമത്തെ പിരീഡ് 10 സിയിലും പരീക്ഷ  നടത്തി .ഏഴാമത്തെ പേരുടെ ഒമ്പത് ബിയിൽ കെമിസ്ട്രി പഠിപ്പിച്ചു . covalent ബോണ്ടിംഗ് എന്ന ഭാഗമാണ് പഠിപ്പിച്ചത് .

20/7/2023
വ്യാഴം 
     അധ്യാപന പരിശീലനത്തിന്റെ 23 ആം ദിവസം .ഇന്ന് 9 :45  ന് അസംബ്ലി  ഉണ്ടായിരുന്നു .10 ഡിയിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. മികച്ച രീതിയിലാണ് അസംബ്ലി അവതരിപ്പിച്ചത്. എങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് ഒരു ദുഃഖകരണം നടത്താതിരുന്നതിൽ സങ്കടം തോന്നി .ടൈംടേബിൾ പ്രകാരം രണ്ടാമത്തെ പിരീഡ് 8 സിയിൽ ക്ലാസ് ഉണ്ടായിരുന്നു .ലെസ്സൺ  പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു.കെമിസ്ട്രിയിലെ ബേസിക് കോൺസ്റ്റിട്യൂഷൻസ് ഓഫ് മാറ്റർ എന്ന യൂണിറ്റിലെ എലമെന്റ്സ് ആൻഡ് കോമ്പൗണ്ട്സ് എന്ന ഭാഗമാണ് എടുത്തത്.  നാലാമത്തെ പിരീഡ് അഞ്ചാം ക്ലാസിൽ പോയിരുന്നു . കുട്ടികളെ കൊണ്ട് പുസ്തകം വായിക്കാനും  കലാപരിപാടികൾ നടത്താനും സമയം വിനിയോഗിച്ചു . അഞ്ചാമത്തെ പിരീഡ് 9 A യിൽ പരീക്ഷ നടത്തി. അമൃതയും സഹായത്തിന് ഉണ്ടായിരുന്നു .






21/7/2023
വെള്ളി 
       അധ്യാപന പരിശീലനത്തിന്റെ 24 ആം ദിവസം. രണ്ടാമത്തെ പിരീഡ്  എട്ടു ബിയിൽ സബ്സ്റ്റ്യൂഷന് പോയിരുന്നു .ഷംല  ടീച്ചർ തന്ന ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്നു .മൂന്നാമത്തെ പിരീഡ് 9A യിൽ ക്ലാസ് ഉണ്ടായിരുന്നു. ഇക്വേഷൻസ് ഓഫ് മോഷൻ എന്ന യൂണിറ്റിലെ ഗ്രാഫിനെ കുറിച്ചാണ് ക്ലാസ് എടുത്തത്. ക്ലാസ്സിൽ അച്ചടക്കം പരിപാലിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഓരോ കുട്ടികളെ ബോർഡിൽ വിളിച്ചു ഉത്തരങ്ങൾ എഴുതിപ്പിക്കാനും ശ്രദ്ധിച്ചു. നാലാമത്തെ പിരീഡ് ആറാം ക്ലാസിൽ  പോയിരുന്നു. ഈ കുഞ്ഞുങ്ങളുടെ ക്ലാസിൽ സ്പെഷ്യൽ ഏബിൾഡ് ആയ ഒരു കുട്ടി  ഉണ്ടായിരുന്നു, അവനെ ശ്രദ്ധിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു .

22/7/2023
 ശനി .
    അധ്യാപന പരിശീലനത്തിന്റെ 25 ദിവസം ആദ്യത്തെ പിരീഡ് 8സിയിൽ സബ്സ്റ്റ്യൂഷൻ ലഭിച്ചു .ലെസ്സൺ പ്ലാൻ  അനുസരിച്ച് ക്ലാസ് എടുത്തു .കെമിസ്ട്രിയിലെ ബേസിക് കോൺസ്റ്റിട്യൂഷൻസ് ഓഫ് മാറ്റർ എന്ന ഭാഗത്തിലെ സിംബൽസ് ഓഫ് എലമെന്റ് എന്ന ഭാഗമാണ് എടുത്തത് . അഞ്ചാമത്തെ പീരീഡ് 8 എ യിൽ ക്ലാസ് ഉണ്ടായിരുന്നു. യൂണിഫോം ആൻഡ് നോൺ  യൂണിഫോം വെലോസിറ്റി   എന്ന ഭാഗമാണ് എടുത്തത് .ഏഴാമത്തെ പിരീഡ് 8  A യിൽ പോയിരുന്നു .പഠിപ്പിച്ച ഭാഗത്തിന്റെ നോട്ട് കൊടുക്കുവാൻ  സമയം വിനിയോഗിച്ചു .
 

Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച