അധ്യാപന പരിശീലനം -രണ്ടാം ആഴ്ച


 അധ്യാപന പരിശീലനത്തിന്റെ രണ്ടാം ആഴ്ച പിന്നിട്ടിരിക്കുന്നു. ക്രിസ്മസ് പരീക്ഷയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ ഉണ്ടായിരുന്നു. ആദ്യദിനമായ തിങ്കളാഴ്ച ( 12/12/2022) തന്നെ എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട ശ്രീമതി കായംകുളം വിമലയുടെ നേതൃത്വത്തിൽ ഒരു കഥാപ്രസംഗം അവതരണം ഉണ്ടായിരുന്നു. അതിൽ കുട്ടികളോടൊപ്പം ഞങ്ങളും പങ്കുചേർന്നു. കുട്ടികൾ കഥാപ്രസംഗത്തെ നന്നായി ആസ്വദിക്കുന്നതിനോടൊപ്പം തന്നെ അതിൻറെ ഉദ്ദേശവും ഗ്രഹിക്കുന്നുണ്ടായിരുന്നു.

             ഇന്നേദിവസം ഉച്ചകഴിഞ്ഞുള്ള ഫിസിക്സ് പിരീഡ് മാത്രമേ കിട്ടിയുള്ളൂ. ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക്  work energy power എന്നന പാഠഭാഗമാണ് എടുത്തത്.കുട്ടികളെക്കൊണ്ട് ആക്ടിവിറ്റികൾ ചെയ്യിക്കുമ്പോൾ അവർ കൂടുതൽ ശ്രദ്ധയോടെയാണ് ഇരിക്കുന്നത്. കണക്ക് ചെയ്യുന്നതിൽ അവർക്ക് പ്രയാസം  നേരിടുന്നുണ്ടായിരുന്നു. അതിനാൽ ആക്ടിവിറ്റി കാർഡ് ക്ലാസിന്റെ കൂടുതൽ   സമയം അപഹരിച്ചിരുന്നു. എന്നിരുന്നാലുംം സമയത്ത് തന്നെ ക്ലാസ് തീർക്കാകാൻ കഴിഞ്ഞു. പിന്നീട് വേറെ ക്ലാസുകൾ കിട്ടുമോ എന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച (13/12/2022) ഏതെങ്കിലുംം ഫ്രീ പിരീഡ്  കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് സ്കൂളിൽ എത്തിയത്. അന്നേദിവസം സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് വേണ്ട നിർദേശങ്ങൾ പ്രഥമ അധ്യാപകൻ നൽകുന്നുണ്ടായിരുന്നു.  അസംബ്ലിക്ക്ശേഷം കുട്ടികൾ അതാത് ക്ലാസുകളിലേക്ക് മടങ്ങി.



        ബുധനാഴ്ച മുതൽ അർദ്ധവാർഷിക പരീക്ഷ ആരംഭിച്ചിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ ഞങ്ങളിൽ പലരും പരീക്ഷ നടത്തിപ്പിൽ പങ്കാളികളായി.

Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച