അധ്യാപന പരിശീലനം- ഒമ്പതാം ആഴ്ച
6/2/2023(തിങ്കൾ)
അധ്യാപന പരിശീലനത്തിന്റെ അവസാന ആഴ്ചയാണ് ഇത്. രണ്ടുമാസം വളരെ വേഗം കടന്നുപോയി. ഏഴാമത്തെ പിരീഡ് മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ . അതിനാൽ രാവിലെ മുഴുവൻ അച്ചീവ്മെൻറ് ടെസ്റ്റിന്റെ ചോദ്യങ്ങൾ തയ്യാറാക്കുന്ന ജോലിയിലായിരുന്നു. ഏഴാമത്തെ പിരീഡ് 9Aയിൽ ക്ലാസ് എടുത്തു. Wave motion എന്ന പാഠഭാഗത്തിലെ echo എന്ന ഭാഗമാണ് എടുത്തത്.
7/2/2023(ചൊവ്വ)
ഇന്ന് ആദ്യത്തെ പിരീഡ് 8 ബി യിൽ ക്ലാസ് ഉണ്ടായിരുന്നു. സ്ഥിതവൈദ്യുതി എന്ന പാഠഭാഗത്തിലെ electrostatic induction conduction എന്ന ഭാഗമാണ് എടുത്തത്. ശേഷം ഏഴാമത്തെ പിരീഡ് 9 Aയിൽ ക്ലാസ് ഉണ്ടായിരുന്നു. Charging by induction ,capacitors എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. ഇന്നത്തെ ക്ലാസോടുകൂടി ഒമ്പതാം ക്ലാസിലെ പോർഷൻസ് എല്ലാം തീർന്നിരുന്നു. നാളത്തെ പരീക്ഷയുടെ കാര്യവും അവരെ ഓർമിപ്പിച്ചു.
8/2/2023(ബുധൻ)
ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. അതിനാൽ ആദ്യത്തെ പീരീഡ് പഠിപ്പിക്കാൻ അവസരം ലഭിച്ചില്ല. മൂന്നാമത്തെ പിരീഡ് ഫ്രീ ആയിരുന്നതിനാൽ 8 ബി യിൽ ഊർജ തന്ത്രം പഠിപ്പിച്ചു. ഇതോടെ നാൽപത് ലെസ്സൺ പ്ലാൻ മുഴുവൻ എടുത്ത് തീർത്തു. ഏഴാമത്തെ പിരീഡ് ഒൻപതാം ക്ലാസിൽ അച്ചീവ്മെൻറ് ടെസ്റ്റ് നടത്തി.
9/2/2023(വ്യാഴം)
ലെസ്സൺ എല്ലാം എടുത്തു തീർന്നതിനാൽ ഇന്ന് റിവിഷൻ നടത്താം എന്നാണ് തീരുമാനിച്ചത്. രണ്ടാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ നടത്തി. മൂന്ന് യൂണിറ്റുകൾ ആയിരുന്നു പഠിപ്പിച്ചിരുന്നത്. പ്രധാനപ്പെട്ട ഭാഗങ്ങളും സമവാക്യങ്ങളും പലതവണ ഊന്നിപ്പറഞ്ഞാണ് റിവിഷൻ നടത്തിയത്. കൂടാതെ അച്ചീവ്മെന്റ് ടെസ്റ്റിന്റെ മാർക്കും കുട്ടികൾക്ക് കൊടുത്തിരുന്നു. ഉയർന്ന മാർക്ക് ലഭിച്ചവർക്ക് ചെറിയൊരു സമ്മാനവും നൽകി.ഏഴാമത്തെ പേരയുടെ എട്ടാം ക്ലാസിൽ റവിഷൻ നടത്തി. സ്ഥിത വൈദ്യുതി എന്ന ഭാഗം കുട്ടികൾക്ക് പ്രയാസകരമായ യൂണിറ്റ് ആയതിനാൽ അതിലെ പ്രധാന ഭാഗങ്ങൾ ഒന്നുടെ വിശദീകരിച്ചു കൊടുത്തിരുന്നു.
10/2/2023( വെള്ളി )
ഇന്ന് അധ്യാപന പരിശീലനത്തിന്റെ അവസാന ദിനമാണ്. രാവിലെ സ്കൂളിൽ കുട്ടികൾക്ക് ഒരു സിനിമ പ്രദർശനം ഉണ്ടായിരുന്നു.ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളെല്ലാം കൂടിയൊരു ഫോട്ടോ ഫ്രെയിം സ്കൂളിനായി സമർപ്പിച്ചിരുന്നു . ലീഡർ വിസ്മയയാണ് പ്രിൻസിപ്പലിന് ഉപഹാരം കൈമാറിയത്.സിനിമ പ്രദർശനത്തിന് ശേഷം ഉച്ചയ്ക്ക് പ്രിൻസിപ്പൽ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്കായി ഒരു ചെറിയ മീറ്റിംഗ് അറേഞ്ച് ചെയ്തു. സാർ ഞങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും നല്ല ജോലിയിൽ പ്രവേശിക്കാൻ സാധിക്കട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. പിന്നെ ഞങ്ങളുടെ കുട്ടികളോടുള്ള സമീപനത്തിൽ ചെറിയ മാറ്റം ഉണ്ടാവണമെന്ന് നിർദ്ദേശിച്ചു. ഉച്ചയ്ക്ക് ശേഷം 8Bയിലും 9Aയിലും കുട്ടികളെ കൊണ്ട് ഫീഡ്ബാക്ക് എഴുതിപ്പിച്ചു. പഠിപ്പിച്ച എല്ലാ കുട്ടികൾക്കും ടീച്ചേഴ്സിനും പിന്നെ ഓഫീസ് സ്റ്റാഫിനും ഒക്കെ ഞങ്ങൾ മധുരം നൽകിയിരുന്നു. വളരെ വിഷമത്തോടെയാണ് ക്ലാസ്സിൽ ഒക്കെ പോയിരുന്നത്. കുട്ടികളെ വിട്ടുപിരിയാൻ മനസ്സില്ലായിരുന്നു. കുട്ടികളുടെ feedback -ൽ നിന്നും അവർക്കും ഞങ്ങളെ പിരിയാൻ വിഷമമുണ്ടെന്ന് മനസ്സിലായി.3:45 ന് ശേഷം ടീച്ചേഴ്സ് ഞങ്ങൾക്ക് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നു.ഞങ്ങളുടെ അധ്യാപന രീതിയിലെ മികവുകളും കുറവുകളും ടീച്ചേഴ്സ് ചൂണ്ടിക്കാട്ടി തന്നിരുന്നു. അതീവ സങ്കടത്തോടെയാണ് അവസാനമായ സ്കൂളിൻറെ പടിയിറങ്ങിയത്.

Comments
Post a Comment