അധ്യാപന പരിശീലനം- രണ്ടാംഘട്ടം
അധ്യാപന പരിശീലനം ഒന്നാം ആഴ്ച
12/6/2023
തിങ്കൾ
അധ്യാപന പരിശീലനത്തിന്റെ ഒന്നാം ദിവസം. ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. മലയാളം വിഭാഗത്തിൽ നിന്നും ഷെഹീന, മാത്തമാറ്റിക്സ് വിഭാഗത്തിൽ നിന്നും വിസ്മയ, നാച്ചുറൽ സയൻസ് വിഭാഗത്തിൽ നിന്നും അമൃത, ഫിസിക്കൽ സയൻസ് വിഭാഗത്തിൽനിന്ന് ഞാനും, സോഷ്യൽ സയൻസ് വിഭാഗത്തിൽനിന്ന് അമൃതയുമാണ് ഈ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം ഘട്ട അധ്യാപന പരിശീലനത്തിൽ നിന്നും ലഭിച്ച അനുഭവ പാടവത്തോടെയാണ് ഞങ്ങൾ അഞ്ച് പേരും എത്തിയിരിക്കുന്നത്. കൃത്യം 9 25ന് സ്കൂളിൽ എത്തിയ ഞങ്ങൾക്ക് ഹെഡ്മാസ്റ്റർ വ്യക്തമായ നിർദ്ദേശങ്ങൾ ഹെഡ്മാസ്റ്റർ നൽകി. ടീച്ചിംഗ് എയ്ടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സയൻസ് ടീച്ചേഴ്സ് ആയ ദിവ്യ ടീച്ചറിനെയും സജീവ് സാറിനെയും പോയി കണ്ടിരുന്നു. ടീച്ചേഴ്സിനെ നിർദേശം പ്രകാരം രണ്ടാം പിരീഡ് 8എയിലും മൂന്നാം പിരീഡ് 9ബിയിലും സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .പഠിക്കാൻ നല്ല ഉത്സാഹത്തോടെ നിൽക്കുന്ന കുട്ടികളെ ആയിരുന്നു എട്ടാം ക്ലാസിൽ കണ്ടത് .നാലാം പിരീഡ് 10ഡിയിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .ഈ ക്ലാസിൽ കുട്ടിയുടെ നിശബ്ദരാക്കാൻ പ്രയാസം നേരിട്ടു .അവസാനത്തെ പിരീഡ് 8ബിയിൽ സബ്സ്റ്റിറ്റ്യൂഷൻ പോയിരുന്നു..അങ്ങനെ അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിനം അവസാനിച്ചു .
13/6/2023
ചൊവ്വ
അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിവസം .കാലവർഷം തുടങ്ങിയതിനാൽ അതിശക്തമായ മഴയുണ്ടായിരുന്നു .നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു .മഴ നനഞ്ഞ് കുട്ടികൾ വരുന്നതും മഴയുടെ താളവും ഒക്കെ ആസ്വദിച്ച് കുറെ നേരം നിന്നു ..ഒന്നാം പീരീഡ് 8എയിൽ ക്ലാസ് ഉണ്ടായിരുന്നു .മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയംകുട്ടികൾ ഒന്നിച്ചിരുന്നതിനാൽ കുറച്ചു ബുദ്ധിമുട്ടു നേരിട്ടിരുന്നു .രണ്ടാമത്തെ പിരീട് 8 സിയിൽ സബ്സ്റ്റിറ്റ്യൂഷൻ ഉണ്ടായിരുന്നു .നാലാം പിരീഡും അതേ ക്ലാസിൽ പോയിരുന്നു .ലെസൺ പ്ലാൻ അനുസരിച്ച് ക്ലാസുകൾ എടുക്കാൻ സാധിച്ചു .
14/6/2023
ബുധൻ
അധ്യാപന പരിശീലനത്തിന്റെ മൂന്നാം ദിവസം .ഇന്ന് മുതൽ ടീച്ചേഴ്സ് റൂമിലാണ് ഞങ്ങൾ അഞ്ചു പേരുടെയും ഇരിപ്പിടം .സ്ഥലകുറവ് ഉണ്ടെങ്കിലും ഞങ്ങൾ പരസ്പരം അഡ്ജസ്റ്റ് ചെയ്തു .ആദ്യത്തെ പീരീഡ് എട്ടാം ക്ലാസിൽ പഠിപ്പിച്ചു .രണ്ടാം പേരേട് ഏഴാം ക്ലാസിൽ പോയിരുന്നു .വ്യത്യസ്ത പ്രവർത്തനങ്ങൾ ചെയ്തും കുട്ടികളുടെ കലാപരിപാടികൾ നടത്തിയും സമയം ചെലവഴിച്ചു .മൂന്നാം പീരീഡ് ആറാം ക്ലാസിലും നാലാം പിരീഡ് അഞ്ചാം ക്ലാസിലും സബ്സ്റ്റിറ്റ്യൂഷൻ പോയിരുന്നു.കുഞ്ഞുങ്ങളെ കൊണ്ട് അക്ഷരം എഴുതിപ്പിക്കാനും കണക്ക് ചെയ്യാനും സമയം വിനിയോഗിച്ചു .ആറാമത്തെ പിരീഡ് 8സിയിൽ ക്ലാസ് ഉണ്ടായിരുന്നു .ലെസൺ
പ്ലാൻ അനുസരിച്ച് ക്ലാസുകൾ എടുക്കാൻ സാധിച്ചു .
15/6/2023
വ്യാഴം
അധ്യാപന പരിശീലനത്തിന്റെ നാലാം ദിവസം .ആദ്യത്തെ പേരുടെ ഫ്രീ ആയിരുന്നതിനാൽ സജീവ് സാറും ദിവ്യ ടീച്ചറും ഞാനും കൂടെ ഫിസിക്സ് ലാബ് കാണാൻ പോയിരുന്നു .ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു ഐഡിയ ലാബ് .രണ്ടാം പിരീഡ് 8സിയിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിലും ഞങ്ങൾ പങ്കാളികളായി.ഉച്ചയ്ക്കുശേഷം 9ൽ ക്ലാസ് ഉണ്ടായിരുന്നു .ഒമ്പതാം ക്ലാസിൽ ഹെഡ്മാസ്റ്ററും നിരീക്ഷണത്തിന് ഉണ്ടായിരുന്നു .
16/6/2023
വെള്ളി
അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ദിവസം .ആദ്യത്തെ പിരീഡ് 8എയിൽ ഫ്രീ കിട്ടിയതിനാൽ ലെസ്സൺ പ്ലാൻ അനുസരിച്ചു ക്ലാസ്സെടുത്തു .മൂന്നാമത്തെ പേരോട് ഒമ്പതാം ക്ലാസിൽ ഫിസിക്സ് പഠിപ്പിച്ചു .ദ്രവ ബലങ്ങൾ എന്ന ഭാഗമാണ് പഠിപ്പിക്കുന്നത് .
നാലാമത്തെ പിരീഡ് 9 ബിയിൽ കെമിസ്ട്രിയിലെ അറ്റോമിക് നമ്പർ മാസ്സ് നമ്പർ എന്ന ഭാഗങ്ങൾ പഠിപ്പിച്ചു .ഉച്ചയ്ക്ക് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ പോയിരുന്നു .ഇന്ന് ഉച്ചയ്ക്ക് ഫ്രീ ടൈം രണ്ടുമണിവരെ ഉള്ളതിനാൽ എട്ടാം ക്ലാസിലെ മലയാളം മീഡിയം കുഞ്ഞുങ്ങൾക്ക് അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട കണക്കുകളും ഫിസിക്സും പഠിപ്പിച്ചു .ആറാമത്തെ പിരീഡ് 8 ബി യിൽ സബ്സ്റ്റിറ്റ്യൂഷന് പോയിരുന്നു .
Comments
Post a Comment