ജീവന 2022💦

ലോക ജലദിനത്തോട് അനുബന്ധിച്ച്  കെ.യു.സി.റ്റി.ഇ കുന്നം ഒന്നാം വർഷ അധ്യാപക-വിദ്യാർത്ഥികൾ സംഘടിപ്പിച്ച   കപ്പാസിറ്റി ബിൽഡിംഗ്  പ്രോഗ്രാം, 'ജീവന 2022' എന്ന നാമകരണത്തോെട് കൂടി 22 മാർച്ച് 2022 ഉച്ചയ്ക്ക് 1:30 മണിക്ക്  കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പ്രോഗ്രാം കൺവീനറായി കോളേജ് പ്രിൻസിപ്പലായ  ഡോ. ശാന്തി എസ് രാജൻ ടീച്ചറും  പ്രോഗ്രാം കോഡിനേറ്ററായി ഹേന ടീച്ചറും  വിദ്യാർത്ഥി കോഡിനേറായി പ്രവർത്തിച്ചത് സോഷ്യൽ സയൻസ്സ്അധ്യാപക വിദ്യാർത്ഥി അതുൽ അതോടൊപ്പം ഫിസിക്കൽ സയൻസ് അധ്യാപക വിദ്യാർത്ഥി  ശില്പ സത്യനും ആയിരുന്നു. മലയാളം അധ്യാപക വിദ്യാർഥിനിയായ ഷഹിനയുടെ പ്രാർത്ഥനയോടുകൂടി പ്രോഗ്രാം ആരംഭിച്ചു . സ്വാഗതം ആശംസിച്ചത്  മാത്തമാറ്റിക്സ് അധ്യാപക-വിദ്യാർത്ഥിനി അശ്വതി നായരാണ് ആണ്. യോഗത്തിന് അധ്യക്ഷത വഹിച്ചത്  നാച്ചുറൽ സയൻസ് അധ്യാപക വിദ്യാർത്ഥിഥി വൃന്ദ ജെ ആണ്. യോഗം ഉദ്ഘാടനം ചെയ്തത്  ചെയർമാനായ  അഭിമന്യു (ഫിസിക്കൽ സയൻസ് അധ്യാപക വിദ്യാർത്ഥി) ആയിരുന്നു. മുഖ്യപ്രഭാഷണം നടത്തിയത്  സോഷ്യൽ സയൻസ് അധ്യാപക വിദ്യാർഥിയായ ആയ സംഗീത ആർപി ആണ്.  ആശംസകൾ അർപ്പിച്ചത് ജയലക്ഷ്മിയും(മാത്തമാറ്റിക്സ് അധ്യാപക-വിദ്യാർഥി) അർഷദയും(നാച്ചുറൽ സയൻസ് അധ്യാപക വിദ്യാർത്ഥി)അതുലും(സോഷ്യൽ സയൻസ് അധ്യാപക വിദ്യാർത്ഥി) ആണ്.

               അടുത്തതായി ജല ദിനത്തിൻറെ  പ്രാധാന്യത്തെക്കുറിച്ചുള്ള  പേപ്പർ പ്രസേൻറ്റേഷൻ ആണ് വേദിയിൽ നടന്നത്. തുടർന്ന്   ഒരു ക്വിസ് പ്രോഗ്രാം  നടത്തി. അവസാനമായി  വേദിയിൽ ഞാനടങ്ങുന്ന (അല്ലി അശോക്-ഫിസിക്കൽ സയൻസ് അധ്യാപക വിദ്യാർത്ഥി) 8 അധ്യാപക-വിദ്യാർത്ഥികൾ (ആര്യ ജി, മഗ്ദ്ദലീൻ, ആനി, ആഷ്‌ലി, ആതിര ,നവ്യ ,ഐശ്വര്യ) അവതരിപ്പിച്ച മൂകാഭിനയം ആയിരുന്നു നടന്നത്. വേദിയിൽ ഇതുവരെ  മൂകാഭിനയം അവതരിപ്പിച്ച് യാതൊരു പരിചയവും എനിക്കില്ലായിരുന്നു .എന്നിരുന്നാലും കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ എല്ലാവരും  വളരെ മികച്ച  ഒരു മൂകാഭിനയം കാഴ്ചവെച്ചു. ജലം പാഴാക്കുന്നതിന്റെ അനന്തരഫലങ്ങൾ  മൂകാഭിനയത്തിലൂടെ  കാണികളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ  എനിക്ക് അതിയായ സന്തോഷമുണ്ട് ഉണ്ട് . ജീവന 2022 , എനിക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു.

Comments

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച