അധ്യാപന പരിശീലനം -ഒന്നാം ആഴ്ച

            ധ്യാപന പരിശീലനത്തിന്റെ ആദ്യദിവസമായ 5-12-2022 തിങ്കളാഴ്ച ഞങ്ങൾ 13 പേരടങ്ങുന്ന സംഘം രാവിലെ കൃത്യം ഒമ്പതരയ്ക്ക് തന്നെ MSS H S തഴക്കര സ്കൂളിൽ എത്തിച്ചേർന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ് ജീവിതത്തിലെ ഈ പുതിയ അധ്യായത്തെ വരവേറ്റത്. എന്നെ പഠിപ്പിച്ച സകല അധ്യാപകരെയും മനസ്സിൽ സ്മരിച്ച്  നിറഞ്ഞ പ്രാർത്ഥനകളോടെ ഹെഡ്മാസ്റ്ററുടെ  മുറിയിലെ രജിസ്റ്ററിൽ ഒപ്പുവെച്ചു. ടൈംടേബിൾ അനുസരിച്ച് തിങ്കളാഴ്ച ഏഴാമത്തെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. 40 കുട്ടികൾ അടങ്ങുന്ന ക്ലാസിൽ ആദ്യമായി ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തു. കുട്ടികൾ എല്ലാവരും ശ്രദ്ധിച്ചു തന്നെ ഇരുന്നു. ക്ലാസ് വീക്ഷിക്കാൻ സയൻസ് ടീച്ചറായ ജിഷ ടീച്ചറും ഉണ്ടായിരുന്നു . ആദ്യത്തെ ക്ലാസ് ആയിരുന്നതിനാൽ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു.എന്നാൽ പഠിപ്പിച്ചു തുടങ്ങിയപ്പോൾ അതൊക്കെ മറന്നേപോയി. രണ്ടാം ദിവസമായ ചൊവ്വാഴ്ച(6/12/2022) ഫസ്റ്റ്  പിരീഡ് തന്നെ ക്ലാസ് ഉണ്ടായിരുന്നു. മലയാളം മീഡിയം ആയിരുന്നതിനാൽ പഠിപ്പിക്കുന്നതിൽ കുറച്ച് തടസ്സം നേരിട്ടിരുന്നു. പല മലയാളം വാക്കുകളും പെട്ടെന്ന് മനസ്സിൽ വരാഞ്ഞത് എനിക്ക് ഒരു പോരായ്മയായി തോന്നി.അടുത്ത ക്ലാസ്സിൽ ഇങ്ങനെ ഉണ്ടാകരുതെന്ന് മനസ്സിൽ ഉറപ്പിച്ചാണ് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയത്.  ഏഴാമത്തെ പിരീഡ് ഫിസിക്സ് ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് മാനേജ് ചെയ്യാൻ നന്നെ പ്രയാസപ്പെട്ടു. ലെസ്സൺ പ്ലാൻ അനുസരിച്ചുള്ള ടോപ്പിക്കുകൾ എടുത്തു തീർക്കാൻ സാധിച്ചു. ബുധനാഴ്ച(7/12/2022) സ്കൂളിന് പ്രാദേശിക അവധിയായിരുന്നു. വ്യാഴാഴ്ച(8/12/2022) നല്ല തയ്യാറെടുപ്പുകളോടുകൂടിയായിരുന്നു സ്കൂളിൽ എത്തിയത്. പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ ഉണ്ടായിരുന്നു. കുട്ടികളിൽ പലരും ശ്രദ്ധയില്ലാതെ ഇരിക്കുന്നതിനാൽ സങ്കടം തോന്നി. എങ്കിലും അവരെ കൂടെ ഉൾപ്പെടുത്താൻ ശ്രമം നടത്തി. വെള്ളിയാഴ്ച (9/12/2022)നാലാമത്തെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. കുട്ടികളെ അടക്കി ഇരുത്താൻ ശില്പ ടീച്ചറും സഹായിച്ചു. ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുക്കുവാനും കഴിഞ്ഞു  . അധ്യാപന പരിശീലനത്തിന്റെ ആദ്യത്തെ ആഴ്ച കടന്നുപോയത് അറിഞ്ഞില്ല. കുട്ടികൾ കുറച്ച് കുസൃതി ആണെങ്കിലും ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസുകൾ എടുത്ത് തീരാൻ ഏറെക്കുറെ സാധിച്ചു. അധ്യാപകരുടെ സമീപനം ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. പരീക്ഷണങ്ങളുടെയും വീഡിയോകളുടെയും മോഡലുകളുടെയും വ്യത്യസ്ത ആക്ടിവിറ്റികളുടെയും സഹായത്തോടെയാണ് ക്ലാസ് എടുത്തത്. നിത്യജീവിതത്തിൽ പരിചയമുള്ള ഉദാഹരണങ്ങൾ ഉൾപ്പെടുത്തിയാണ്  ലെസ്സ്സൺ പ്ലാൻ തയ്യാറാക്കിയത്. പോരായ്മകൾ നികത്തി വരും ദിവസങ്ങളിൽ ക്ലാസ് മികച്ചതാക്കാൻ ശ്രമിക്കും.

Comments

Post a Comment

Popular posts from this blog

അധ്യാപന പരിശീലനം_ മൂന്നാം ആഴ്ച

അധ്യാപന പരിശീലനം എട്ടാം ആഴ്ച

അധ്യാപന പരിശീലനം -ഏഴാം ആഴ്ച